പഞ്ചായത്ത്, ബ്ലോക്ക്‌,മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ ആയി പതിനാല് ജില്ലകളിലും ജോലി ഒഴിവുകൾ

കേരളത്തിൽ പതിനാല് ജില്ലകളിലും ജോലി നേടാൻ അവസരം


പട്ടികജാതി വികസന വകുപ്പിനു കീഴിലെ വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോർപ റേഷൻ ഓഫിസുകളിൽ പ്രമോട്ടർമാരുടെ 1217 ഒഴിവ്.താൽക്കാലിക നിയമനം. പട്ടികജാതി വിഭാഗക്കാർക്ക് അവസരം. ജൂൺ 5 വരെ അപേക്ഷിക്കാം.

യോഗ്യത: പ്ലസ് ടു/തത്തുല്യം. പ്രായം: 18-30. ഓണറേറിയം: 10,000 രൂപ. തിരഞ്ഞെടുപ്പ്: അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും സഹിതം അതതു ജില്ലാ പട്ടികജാ തി വികസന ഓഫിസർമാർക്ക് സമർപ്പിക്കണം.

ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷ നുകളിലേക്കുള്ള നിയമനത്തിനായി അതതു തദ്ദേ ശസ്വയം ഭരണ സ്ഥാപന പരിധിയിലുള്ളവർക്ക് അപേക്ഷി ക്കാവുന്നതാണ്. ഏതെങ്കിലുമൊരു തദ്ദേശസ്വയം ഭരണ സ്ഥാപന പരിധിയിൽ അപേ ക്ഷകരില്ലെങ്കിൽ മാത്രം സമീപ പ്രദേശത്തെ തദ്ദേ ശസ്വയം ഭരണ സ്ഥാപന പരിധിയിലുള്ളവരെ പരിഗണിക്കും.

കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ പട്ടികജാതി വികസന ഓഫിസു കൾ, ജില്ലാ പട്ടിക ജാതി വികസന ഓഫിസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. 0471 2737315, 0471 2737233.

Apply Now

മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു വായിക്കുക 

1.അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയത്തിൽ ഒഴിവുള്ള അസിസ്റ്റന്റ്/അക്കൗണ്ടന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് അപേക്ഷ കഷണിച്ചു.

പ്രതിമാസം 12,000 രൂപ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനമാണ്. ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത.

അപേക്ഷകർ ഇ-കോർപ്പറേഷനിൽ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവരോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ ദിവസ വേതനാ അടിസ്ഥനത്തിൽ ജോലി ചെയ്തിരുന്നവരോ സർക്കാർ/അർധ സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലോ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യമേഖലയിലെ രജിസ്റ്റേർഡ് ധനകാര്യ സ്ഥാപനങ്ങളിലോ കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയം ഉള്ള വരുമായിരിക്കണം. ഒരു വർഷത്തേക്കോ സ്ഥിരം ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതുവരെയോ ആയിരിക്കും നിയമനം.

പ്രായപരിധി 18-35 വയസ്.
ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജൂൺ 9 ന് മുൻപ് ജില്ലാ മാനേജർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ജില്ലാ കാര്യാലയം, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി-685603 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-232365, 9400068506.

2 കെയർ ടേക്കർ ഒഴിവ്

കൊരട്ടി ഗ്രാമ പഞ്ചായത്തിലെ ചിറങ്ങരയിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിൽ കെയർ ടേക്കർ ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

പ്രതിമാസ ശമ്പളം 7000 രൂപ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 7 വൈകിട്ട് 5 മണി വരെ.
ഫോൺ 949 5692656,

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain