കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, kerala government job notification 2023

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, kerala government job notification 2023

കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ പരീക്ഷ ഇല്ലാതെ താത്കാലിക ജോലി നേടാൻ അവസരം.വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള,20 ഓളം ജോലി ഒഴിവുകൾ. നിങ്ങളുടെ ജില്ലാ ജോലി വായിച്ചു മനസിലാക്കുക. പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാം.

കോളേജിൽ ട്രേഡ്‌സ്മാൻ ഒഴിവ്


തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ ട്രേഡ്‌സ്മാൻ (മഷിനിസ്റ്റ്, ഫിറ്റിങ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂൺ 26ന് രാവിലെ 10ന് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.

ഫീൽഡ് അസിസ്റ്റന്റ് കരാർ നിയമനം


കോഴിക്കോട് കിർടാഡ്സ് നടത്തുന്ന പട്ടികവർഗ പാരമ്പര്യ കലകൾ - പ്രസിദ്ധീകരണം എന്ന പദ്ധതിയിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ ഫീൽഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ആന്ത്രോപോളജി/സോഷ്യോളജിയിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 29,785 രൂപ ഹോണറേറിയം ലഭിക്കും. പരമാവധി എട്ടു മാസമാണ് കാലയളവ്.

അപേക്ഷകർക്ക് 01.01.2023ന് 36 വയസ് കൂടരുത്. പട്ടികവർഗ/പട്ടികജാതി പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവർഗ/പട്ടികജാതിക്കാർക്ക് മുൻഗണന ലഭിക്കും. Kirtads.kerala.gov.in ലെ google form മുഖേന ഓൺലൈനായി ജൂലൈ 7നകം സമർപ്പിക്കണം.

ആർ.സി.സി.യിൽ ഒഴിവ്


റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജൂലൈ 10നു വൈകീട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഓഫീസ് അസിസ്റ്റന്റ് ജോലി 

കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തു രൂപീകരിച്ചിട്ടുള്ള ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയുടെ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

കമ്പ്യൂട്ടർ സയൻസിൽ ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം PGDCA/DCA/OFFICE AUTOMATION എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷാ വിനിമയത്തിൽ പ്രാവീണ്യമുള്ളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 15,000 രൂപ. പ്രായപരിധി 2023 മെയ് രണ്ടിന് 35 വയസിനു താഴെ. താത്പര്യമുള്ളവർ യോഗ്യതയും, പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനകം ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം, റെഡ് ക്രോസ്സ് റോഡ്, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471 – 2474797.

ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ


തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഡിപ്ലോമ, കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ ഐ.ടി.ഐ (കോപ്പ) അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 23 ന് രാവിലെ 10 ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്


ബോട്ടണി/പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. മുള തിരിച്ചറിയൽ, ഫീൽഡ് പര്യവേക്ഷണം, ഡാറ്റ പ്രോസസിംഗ് എന്നിവയിലെ അറിവ് അഭിലഷണീയ യോഗ്യതയാണ്. കാലാവധി ജനുവരി 12 വരെ. പ്രതിമാസം 19000 രൂപയാണ് ഫെല്ലോഷിപ്പ്. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും ഇളവുണ്ട്. ഉദ്യോഗാർഥികൾക്ക് ജൂൺ 29 ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സാഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.

അങ്കണവാടി ഹെൽപ്പർ ഒഴിവ്


കോട്ടയം: കാഞ്ഞിരപ്പളളി ഐ.സി.ഡി.എസിന് കീഴിൽ വരുന്ന മണിമല ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുളളതും അടുത്ത മൂന്ന് വർഷത്തിനുളളിൽ ഉണ്ടാകുന്നതുമായ സ്ഥിരം/ താത്ക്കാലിക ഒഴിവിൽ അങ്കണവാടി ഹെൽപ്പർ നിയമനം നടത്തുന്നു. 18 നും 46 നും മദ്ധ്യേ പ്രായമുളള പഞ്ചായത്തിലെ സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. താത്പര്യമുളളവർ ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം ശിശു വികസന പദ്ധതി ഓഫിസർ, മിനി സിവിൽ സ്റ്റേഷൻ കാഞ്ഞിരപ്പളളി എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷാ ഫോം കാഞ്ഞിരപ്പളളി ശിശു വികസന പദ്ധതി ഓഫീസ്, മണിമല ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. വിശദ വിവരത്തിന് ഫോൺ: 04828206170

അങ്കണവാടി വർക്കർ / ഹെൽപ്പർ ഒഴിവ്

തിരുവനന്തപുരം : വാമനപുരം അഡീഷണൽ പാലോട് ശിശു വികസന പദ്ധതി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന കല്ലറ ഗ്രാമപഞ്ചായത്തിലെ അംഗണവാടികളിൽ നിലവിലുളള സ്ഥിരം വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടാകാനിടയുളള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് വിജയിച്ചവർക്കും മുൻ പരിചയ മുളളവർക്കും മുൻഗണന ലഭിക്കും. ഹെൽപ്പർ തസ്തികയിൽ എസ്.എസ്.എൽ.സി തോറ്റ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ നാല് വരെ. 2016 ൽ അപേക്ഷ സമർപ്പിച്ചിട്ടുളളവർ വീണ്ടും അപേക്ഷകൾ സമർപ്പിക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0472-2841471

കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിലേക്ക് മേട്രൺ


എറണാകുളം : സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ എസ്.എസ്.എൽ.സി പാസ്സായ 45 വയസ്സിനു മുകളിൽ പ്രായമുളള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മുൻകാലങ്ങളിലുളള പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് 0484 2369059 ഫോൺ നമ്പറിലോ ബോട്ട് ജെട്ടിക്ക് സമീപമുളള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ ഓഫീസ് സമയത്തോ ബന്ധപ്പെടാവുന്നതാണ്. അവസാന തിയതി ജൂൺ 24.

ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു 

തൃശൂർ : ചാവക്കാട് ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ കം വാർഡൻ കം ട്യൂട്ടർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ എന്നീ തസ്തികകളിലേക്ക് ദിവസ വേതാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ കം വാർഡൻ കം ട്യൂട്ടർ തസ്തികയിൽ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം, ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദധാരി കളുടെ അഭാവത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉളളവരെ വാർഡൻ കം ട്യൂട്ടർ തസ്തികയിലേക്ക് പരിഗണിക്കും. മുൻപരിചയം അഭികാമ്യം. പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം. 35 വയസിനു മുകളിലുളളവർക്ക് മുൻഗണന. ബി എ ഇംഗ്ലീഷ്, ബി എഡ് യോഗ്യതയുളളവർക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് അപേക്ഷിക്കാം.ഒഴിവുകളിലേക്ക് ജൂൺ 25 ന് രാവിലെ 11 മണിക്ക് ചാവക്കാട് ജി ആർ എഫ് ടി എച്ച് എസിൽ വെച്ച് അഭിമുഖം നടത്തും. അപേക്ഷകർ വെളളക്കടലാസിൽ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ, ജോലിയിലുളള മുൻപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ബയോഡേറ്റ, യോഗ്യത രേഖകളുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക് 808978 6684, 0487 -2501965

താത്കാലിക നിയമനം


തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിംഗ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനിയറിംഗിൽ ഡിപ്ലോമ, കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ ഐ.ടി.ഐ (കോപ്പ്) അഥവാ തത്തുല്യ യോഗ്യതയുളള ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 25 ന് രാവിലെ 10 ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

താത്കാലിക നിയമനം

വയനാട് : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എം.ആർ.എസ് നല്ലൂർനാട്, തിരുനെല്ലി ആശ്രമം സ്കൂൾ എന്നിവിടങ്ങളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ തസ്തികകളിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയ്ക്ക് നിർദ്ദിഷ്ഠ ട്രെയ്ഡിൽ നാഷണൽ ട്രെയ്ഡ് സർട്ടിഫിക്കറ്റ്/ നിർദ്ദിഷ്ട ട്രെയ്ഡിൽ കേരള സർക്കാരിന്റെ എൻജിനിയറിങ് പരീക്ഷ സർട്ടിഫിക്കറ്റ്/ പി.ജി.ഡി.സി.എ, ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. ലൈബ്രേറിയന് ലൈബ്രറി സയൻസിൽ ബിരുദവും, കോഹ സോഫ്റ്റ് വെയറിൽ പരിജ്ഞാനവും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതമുളള അപേക്ഷയുമായി ജൂൺ 24 ന് രാവിലെ 10 ന് എം.ആർ.എസ് നല്ലൂർനാട് സ്കൂളിൽ ഹാജരാകണം. ഫോൺ: 04935 2938 68.

ഫ്രണ്ട് ഓഫിസ് സ്റ്റാഫ് നിയമനം


മലപ്പുറം : വണ്ടൂർ ചേതന പെയിൻ ആൻഡ് പാലിയേറ്റിവ് കാൻസർ കെയർ സെന്ററിൽ എച്ച്.എം.സി മുഖേന ഫ്രണ്ട് ഓഫീസ് സ്റ്റാഫ് കം പബ്ലിക് റിലേഷൻസ് ഓഫീസറെ താത്കാലികമായി നിയമിക്കുന്നു. പ്ല വിജയവും ഡാറ്റാ എൻട്രി, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നീ യോഗ്യതകളുമുളള 25നും 35നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. ജൂൺ 27ന് രാവിലെ 10.30ന് ചേതനയിൽ വെച്ച് അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ ഫോട്ടോ പതിപ്പിച്ച ഐ ഡി കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാവണം. 15,000 രൂപയാണ് മാസ വേതനം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain