വ്യാവസായിക പരിശീലന വകുപ്പിൽ രൂപീകരിച്ച സംസ്ഥാന ഐ.ടി സെല്ലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു വർഷക്കാലയളവിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ വേതനം.: 21,175 രൂപ എസ്.എസ്.എൽ.സി യോഗ്യതക്കൊപ്പം കോപ്പ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യത ഉണ്ടായിരിക്കണം.
അപേക്ഷകർ വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജൂൺ 6 രാവിലെ 11ന് മുമ്പ് ട്രെയിനിങ് ഡയറക്ടർ, ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാംനില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ നേരിൽ ഹാജരാകേണ്ടതും, അന്നേ ദിവസം നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കേണ്ടതുമാണ്.
മറ്റു ജോലി ഒഴിവുകളും
✅️സെക്യൂരിറ്റി ഗാർഡ് അഭിമുഖം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റ് (കിക്മ)-ൽ ഒരു സെക്യൂരിറ്റി ഗാർഡിന്റെ (വിമുക്തഭടന്മാർ) താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ചിന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547618290
✅️ സെക്യൂരിറ്റി ഗാർഡ്
നെയ്യാർഡാം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) ൽ സെക്യൂരിറ്റി ഗാർഡിന്റെ (എക്സ് സർവീസ് മെൻ) താത്കാലിക ഒഴിവുണ്ട് ജൂൺ അഞ്ചിന് രാവിലെ 10.30ന് കിക്മ കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 8547618290