സപ്ലൈകോയിൽ ജോലി നേടാൻ അവസരം. supplyco job vacancies

സപ്ലൈകോയിൽ ജോലി നേടാൻ അവസരം. supplyco job vacancies

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ), എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ERP) നടപ്പിലാക്കുന്നതിന്റെ ഭാഗമാകാൻ ഇന്റേണുകളെ ക്ഷണിക്കുന്നു.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക

യോഗ്യതകൾ

1.ബിരുദം (BSc കമ്പ്യൂട്ടർ സയൻസ്, BCA അല്ലെങ്കിൽ അനുബന്ധ മേഖലയിൽ)

2.കമ്പ്യൂട്ടർ പരിജ്ഞാനം

3. വിശകലനപരവും പ്രശ്നപരിഹാരവുമായ കഴിവുകൾ

4.മികച്ച ആശയവിനിമയവും വ്യക്തിഗത കഴിവുകളും

5.സ്വതന്ത്രമായും ഒരു ടീമിന്റെ ഭാഗമായും പ്രവർത്തിക്കാനുള്ള കഴിവ്
6.ഫീൽഡ് വർക്കിനായി കേരളം മുഴുവൻ സഞ്ചരിക്കാനുള്ള സന്നദ്ധത

7.സപ്ലൈകോ ഔട്ട്ലറ്റ്-പ്രവർത്തി സമയങ്ങളിൽ ജോലി ചെയ്യാനുള്ള സന്നദ്ധത

8. താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഇമെയിൽ വഴി അപേക്ഷിക്കുക

അപേക്ഷ നോട്ടിഫിക്കേഷൻ - Apply now
 ലിങ്ക് ലഭിക്കാൻ ഇവിടെ ക്ലിക്ക് - APPLY NOW

മറ്റു ജോലി ഒഴിവുകൾ ചുവടെ


✅️ പാലക്കാട് ജില്ലയിലെ പിരായിരി ഗ്രാമപഞ്ചായത്തിൽ, വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡാറ്റ എൻട്രി നടത്തുന്നതിനുമായി ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ.ടി.ഐ സർവ്വേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ജൂൺ 15ന് രാവിലെ 11ന് പിരായിരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ 0491 250 81 80

✅️ കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലീഷ്
പഠനവിഭാഗത്തിൽ ഒഴിവുള്ള 3 അസി. പ്രൊഫസർ തസ്തികയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 14-ന് രാവിലെ 10.30-ന് പഠനവിഭാഗത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain