ഐ.ടി.ബി.പിയില്‍ ഡ്രൈവറാകാം: 458 ഒഴിവുകള്‍

ഐ.ടി.ബി.പിയില്‍ ഡ്രൈവറാകാം: 458 ഒഴിവുകള്‍



കേന്ദ്ര സായുധ സേനാവിഭാഗമായ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ് ( Indo Tibetan Border Police Force) കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍ – Constable Driver) തസ്തികയിലെ 458 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ജനറല്‍ -195, എസ്.സി.-74, എസ്.ടി.-37, ഒ.ബി.സി.-110, ഇ.ഡബ്ല്യു.എസ്.-42 എന്നിങ്ങനെയാണ് ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുന്നത്.

യോഗ്യത: പത്താംക്ലാസ് വിജയവും ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സും. കുറഞ്ഞത് 170 സെ.മീ. ഉയരം, 80 സെ.മീ. നെഞ്ചളവ് (5 സെ.മീ. വികാസം), മികച്ച കാഴ്ചശക്തി എന്നിവയുണ്ടായിരിക്കണം.  പ്രായം: 2023 ജൂലായ് 26-ന് 21-27. അപേക്ഷകര്‍ 1996 ജൂലായ് 27-നും 2002 ജൂലായ് 26-നും മധ്യേ ജനിച്ചവരാകണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെയും വയസ്സിളവ് അനുവദിക്കും. വിമുക്തഭടര്‍ക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
 തിരഞ്ഞെടുപ്പ്: ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, പ്രായോഗികപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ശാരീരികക്ഷമതാ പരീക്ഷയില്‍ 1.6 കി.മീ. ഓട്ടം, 11 അടി ലോങ്ജമ്പ്, 3.5 അടി ഹൈജമ്പ് എന്നിവയുണ്ടായിരിക്കും. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഴുത്തുപരീക്ഷയ്ക്ക് ഓരോമാര്‍ക്ക് വീതമുള്ള 100 ചോദ്യമുണ്ടാകും. ജനറല്‍ , ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും 35 ശതമാനവും മറ്റുള്ളവര്‍ക്ക് 33 ശതമാനവുമാണ് എഴുത്തുപരീക്ഷയില്‍ യോഗ്യത നേടാനുള്ള കുറഞ്ഞ മാര്‍ക്ക്. പ്രായോഗിക പരീക്ഷയ്ക്ക് പരമാവധി 50 മാര്‍ക്കാണുണ്ടാവുക.  ശമ്പളം: 21,700-69,100 രൂപ (ലെവല്‍ 3).

 അപേക്ഷ: https://recruitment.itbpolice.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. 100 രൂപയാണ് ഫീസ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഫീസില്ല. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജൂലായ് 27

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain