പാക്കിങ് ക്ലീനിങ് സ്റ്റാഫ്‌ ഉൾപ്പെടെ കേരളത്തിൽ നിരവധി ജോലി ഒഴിവുകൾ

പാക്കിങ് ക്ലീനിങ് സ്റ്റാഫ്‌ ഉൾപ്പെടെ കേരളത്തിൽ നിരവധി ജോലി ഒഴിവുകൾ

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക. പരമാവധി ഷെയർ കൂടി ചെയ്യുക.
ജോലി ഒഴുവുകൾ

• Packing Staff ( Ladies )

• Cleaning Staff

Age : 18 - 40

Contacts:
📱+919446614339,9188134339
📱+917907075131,  0471-2353510 (Store)
താല്പര്യമുള്ളവർ ബയോ-ഡാറ്റാ അയക്കാനുള്ള നമ്പർ +917907075131(whatsapp)
നേരിട്ട് ഇന്റർവ്യൂ വരാൻ താല്പര്യമുള്ളവർ (രാവിലെ)10:30am to 3pm(വൈകുന്നേരം)

സ്ഥലം | Location 👇
@ JANATHA FLOUR RICE & OIL MILL - SINCE:1980
Kattu Road - Poojappura,
Thiruvanathapuram, Kerala-695012

✅️ (1)ഡ്രൈവർ കം ക്ലീനർ നിയമനം

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ക്ലീനർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ 31ന് രാവിലെ 10ന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2507763, 2506153

✅️ (2)അപേക്ഷ ക്ഷണിച്ചു
തളിക്കുളം പഞ്ചായത്തിലെ അങ്കണവാടി വർക്കർ /ഹെൽപ്പർ തസ്തികകളിലേക്ക് പഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാക്കിയവരും 46 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എസ് സി /എസ് ടി വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷത്തെ ഇളവ് അനുവദിക്കും.അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.അപേക്ഷാഫോമുകൾ തളിക്കുളം പഞ്ചായത്ത് ഓഫീസിൽ നിന്നും തളിക്കുളം ഐസിഡിഎസ് പ്രോജക്ട് കാര്യാലയത്തിൽ നിന്നും ലഭിക്കും. ഫോൺ 0487 2394522

✅️ (3)അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങൾക്കു വേണ്ടി ആനിമേറ്റർ തസ്തികയിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ അതിരപ്പിളളി (2 ഒഴിവ്), വരന്തരപ്പിള്ളി (1 ഒഴിവ്) ഗ്രാമപഞ്ചായത്തുകളിൽ. അപേക്ഷകർ എസ്എസ്എൽസി പാസായിരിക്കണം. പരമാവധി പ്രായം 2023 ജൂൺ 1ന് 40 വയസ്സ്. അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കേണ്ട അവസാന തിയ്യതി 31ന് വൈകീട്ട് 5 മണി. അപേക്ഷകൾ അയക്കേണ്ട വിലാസം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ 680003.
ഫോൺ : 0487 - 2362517.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain