കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
- ഷീറ്റ് മെറ്റൽ വർക്കർ,
- വെൽഡർ,
- ഫിറ്റർ,
- മെക്കാനിക്ക് ഡീസൽ,
- മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ,
- പ്ലംബർ, പെയിന്റർ,
- ഇലക്ട്രീഷ്യൻ,
- ഇലക്ട്രോണിക് മെക്കാനിക്ക്,
- ഇൻസ്ട്രുമെന്റ് മെക്കാനിക്ക്,
- ഷിപ്പ് റൈറ്റ് വുഡ്തു
ടങ്ങിയ തസ്തികയിലായി 300 ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് കൂടെ ITI - NTC) പരിചയം: 3 വർഷം.പ്രായപരിധി: 30 വയസ്സ്.( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 23,300 - 24,800 രൂപ
അപേക്ഷ ഫീസ് വനിത/ SC/ ST/ PWBD : ഇല്ല മറ്റുള്ളവർ: 600 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
🔺എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളിലേക്കായി കുട്ടമ്പുഴ, വേങ്ങൂർ,എടക്കാട്ടുവയൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരും ബിഎസ് സി നഴ്സിംഗ്, പാരാ മെഡിക്കൽ എന്നീ യോഗ്യതകളിൽ ഏതെങ്കിലുമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും പദ്ധതി കാലയളവിലേക്ക് താത്കാലികമായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പട്ടികവർഗത്തിൽപ്പെട്ട അപേക്ഷകർക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രായപരിധി 20 നും 40 നും മധ്യേ, പ്രതിമാസ വേതനം 20000 രൂപ.കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഒഴിവുകൾ - 2. അപേക്ഷ അയയ്ക്കേണ്ട വിലാസം ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, മുടവൂർ പി.ഒ, മുവാറ്റുപുഴ - 686669.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 25.വൈകിട്ട് 4 വരെ.
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കേണ്ടതാണ്. പ്രവർത്തന മേഖല - കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ പട്ടികവർഗ സങ്കേതങ്ങൾ, എടയ്ക്കാട്ടുവയൽ, പൊങ്ങിൻചുവട് പട്ടികവർഗ സങ്കേതങ്ങൾ എന്നിവിടങ്ങളിലായിരിക്കും.