ജില്ലാ പഞ്ചായത്തിലും ആകാശ വാണിയിലും ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ

ജില്ലാ പഞ്ചായത്തിലും ആകാശ വാണിയിലും ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ.

(1) ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്
ഒഴിവ്.

തൃശ്ശൂർ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

ജനറൽ നേഴ്സിങ്/ബിഎസ്സി നേഴ്സിങ് കേരള നേഴ്സ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ/ഓക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് സർക്കാർ അംഗീകൃത ഹെൽത്ത് വർക്കേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.

2024 മാർച്ച് വരെയുളള താൽക്കാലിക കരാർ നിയമനമാണ്. പ്രതിമാസം 13,000 രൂപ. പ്രായപരിധി 18- 44 വയസ്സ്. പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്കും സർക്കാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്കും മുൻഗണന. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുളള യുവതികൾക്കാണ് അവസരം.
താല്പര്യമുളള ഉദ്യോഗാർത്ഥികൾ അപേക്ഷ, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 21ന് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

(2) ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം

തൃശ്ശൂർ ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലെ ഫാർമസിസ്റ്റ് തസ്തികളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ജൂലൈ 26ന് രാവിലെ 10.30 ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. നഴ്സ് കം ഫാർമസിസ്റ്റ്/സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ ഒറിജിനലും പകർപ്പുകളും തിരിച്ചറിയൽ രേഖ ആധാർ കാർഡ് (ഒറിജിനലും പകർപ്പും സഹിതം നേരിൽ ഹാജരാകേണ്ടതാണ്.
പ്രായപരിധി സംബന്ധിച്ച് പി.എസ്.സി നിഷ്കർഷിച്ചിട്ടുളള എല്ലാ നിബന്ധനകളും തെരഞ്ഞെടുപ്പിന് ബാധകമാണ്.

(3) ജില്ലാ പഞ്ചായത്തിൽ താൽക്കാലിക നിയമനം

എറണാകുളം ജില്ലാ പഞ്ചായത്തിൻറെ വിവിധ പദ്ധതികളിലേക്കായി കുട്ടമ്പുഴ, വേങ്ങൂർ, എടക്കാട്ടുവയൽ എന്നീ ഗാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരും ബിഎസ് സി നഴ്സിംഗ്, പാരാ മെഡിക്കൽ എന്നീ യോഗ്യതകളിൽ ഏതെങ്കിലു മുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും പദ്ധതി കാലയളവിലേക്ക് താത്കാലികമായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗത്തിൽപ്പെട്ട അപേക്ഷകർക്ക് മുൻഗണന ഉണ്ടായിരിക്കും.

പ്രായപരിധി 20 നും 40 നും മധ്യേ, പ്രതിമാസ വേതനം 20000 രൂപ. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവുകൾ - 2. അപേക്ഷ അയയ്ക്കേണ്ട വിലാസം ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, മുടവൂർ പി.ഒ, മുവാറ്റുപുഴ - 686669. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 25 വൈകിട്ട് 4 വരെ. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കേണ്ടതാണ്. പ്രവർത്തന മേഖല - കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ പട്ടികവർഗ സങ്കേതങ്ങൾ, എടയ്ക്കാട്ടു വയൽ, പൊങ്ങിൻചുവട് പട്ടികവർഗ സങ്കേതങ്ങൾ എന്നിവിടങ്ങളിലായിരിക്കും.

(4) ബ്ലോക്ക് കോ-ഓർഡിനേറ്റർ

കോട്ടയം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ ബ്ലോക്ക് കോ-ഓർഡിനേറ്റർ തസ്തികയിൽ ആറ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുളള ബിരുദം, സോഫ്റ്റ്വേർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത.താത്പര്യമുളളവർ ജൂലൈ 21 നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി രജിസ്റ്റർ ചെയ്യണം.

(5) ആകാശവാണിയിൽ ജോലി നേടാം

ആകാശവാണി കൊച്ചി FM പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ അവതരിപ്പിക്കുന്നതിന് താൽക്കാലികാടിസ്ഥാനത്തിൽ അവതാരകരുടെ ഒരു പട്ടിക തയ്യാറാക്കുന്നു. ഇതിലേക്കായി കഴിവും യോഗ്യതയും താല്പര്യവുമുളളവർക്ക് അപേക്ഷിക്കാവുന്നവതാണ്.
അപേക്ഷകർ എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം.
പ്രായം 20നും 50നും ഇടയിൽ.
ഏതെങ്കിലും വിഷയത്തിലുളള അംഗീകൃതബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത.
പ്രക്ഷേപണകലയോടുള്ള താല്പര്യം, കല, സാഹിത്യം, സമകാലിക വിഷയങ്ങൾ എന്നിവയിലുള അഭിരുചി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. മലയാളഭാഷ തെറ്റുകൂടാതെ കൈകാര്യം ചെയ്യാൻ കഴിയണം. കൂടാതെ പ്രക്ഷേപണയോഗ്യമായ ശബ്ദം, ഉച്ചാരണശുദ്ധി എന്നിവയും വേണം .
സമർപ്പിച്ച് കഴിയുമ്പോൾ പൂരിപ്പിച്ച അപേക്ഷയുടെ പകർപ്പ് നിങ്ങളുടെ ഇ-മെയിൽ വിലാസത്തിലേക്ക് വരുന്നതാണ് ) ഓൺലൈനായി അപേക്ഷിക്കാവുന്നതിന്റെ അവസാന തീയതി 2023 ജൂലൈ 22.

✅️ ഗവ: പ്രത്യാശഭവനിലേക്ക് കരാർ നിയമനം

മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന രാമവർമ്മപുരത്തെ പ്രത്യാശഭവനിലെ താമസക്കാരെ താമസിച്ച് പരിചരിക്കുന്നതിനു കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർമാരെ നിയമിക്കുന്നു. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. 50 വയസ്സ് കഴിയാത്ത സ്ത്രീകൾക്കാണ് അവസരം.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസ്സായവരും സേവന മനോഭവം ഉള്ളവരും ആയിരിക്കണം. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷയും, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും സഹിതം ജൂലൈ 21 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 0487 2325863

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain