ഏഴാം ക്ലാസ് മുതൽ ഉള്ളവർക്ക് ജോലി നേടാൻ അവസരം

kerala job vacancies

🔺കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ ഹെൽപ്പർ (വനിത) തസ്തികയിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. യോഗ്യത ഏഴാം ക്ലാസ്. പ്രായപരിധി : 18നും 45നും
ഇടയിൽ.
താത്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാർകാർഡും സഹിതം ജൂലൈ പത്തിന് രാവിലെ 11 മണിക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

🔺തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റിസ് ട്രെയിനിയെ താത്ക്കാലികമായി ആറു മാസത്തേക്കു നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ സ്റ്റൈപ്പന്റ് 6000 രൂപ. യോഗ്യതകൾ: എസ്.എസ്.എൽ.സി, CLISc അല്ലെങ്കിൽ Degree in Library and Information Science, തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസ നടത്തുകയോ ചെയ്തിരിക്കണം.പ്രായപരിധി 18-36 വയസ്. ഒരു ഒഴിവാണുള്ളത്.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം ജൂലൈ 14നു രാവിലെ 11.30ന് സ്റ്റേറ്റ് ലൈബ്രറിയൻ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

🔺തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ 2023-2024 അധ്യയന വർഷം സംസ്കൃതം വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 12നു രാവിലെ 11.30ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തും.

യു.ജി.സി. നിഷ്കർഷിച്ച യോഗ്യത ഉള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയിൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം ഹാജരാകണം.

🔺എറണാകളം: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ 31.03.2024 വരെയുള്ള കാലയളവിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്റെ മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (DCP)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് പാസായിരിക്കണം.

അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. ടൂവീലർ ലൈസൻസും സ്വന്തമായി ടൂവീലറും ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി 2023 ജനുവരി 1 ന് 18 നും 30 നും ഇടയിൽ. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ്.

🔺മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ GIS Planning-ന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയിൽ ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനീയർ തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുകളുണ്ട്.

കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച അഗ്രികൾച്ചറൽ എൻജിനീയറിംഗിലെ ബിടെക് ബിരുദമാണ് യോഗ്യത. മറ്റ് സർവകലാശാലകളിൽ നിന്നുള്ള ബിരുദം ആണെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകുന്ന equivalency certificate ഹാജരാക്കണം.സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയത്തിന് മുൻഗണനയുണ്ട്.

പ്രായ പരിധി 01.06.2023 ന് 40 വയസ് കവിയാൻ പാടില്ല. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിന് അഞ്ച് വർഷവും, മറ്റ് പിന്നാക്ക വിഭാഗത്തിന് മൂന്നു വർഷവും പ്രായത്തിൽ ഇളവ് നൽകും.ഉദ്യോഗാത്ഥികൾ അപേക്ഷയോടൊപ്പം ബയോഡേറ്റ,

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. പ്രതിമാസ വേതനം 31,460 രൂപ.

അപേക്ഷകൾ ജൂലൈ 10നു വൈകീട്ട് 5ന് മുൻപായി ലഭിക്കത്തക്ക വിധം താഴെപ്പറയുന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം.
വിലാസം: മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ്, മൂന്നാം നില, റവന്യൂ കോംപ്ലക്സ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain