എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ.


1.ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 14 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കും.

മാർക്കറ്റിംഗ് മാനേജർ (യോഗ്യത: എം.ബി.എ), അസിസ്റ്റന്റ് സെയിൽസ് മാനേജർ, സെയിൽസ് ടീം ലീഡർ, സെയിൽസ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം), ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ, റിസപ്ഷനിസ്റ്റ്, ടെലികോളർ, ഓഫീസ് അസിസ്റ്റന്റ് (യോഗ്യത: പ്ലസ്ടു), സർവ്വീസ് അഡ്വൈസർ, ബോഡി ഷോപ്പ് അഡ്വൈസർ (യോഗ്യത : മൂന്ന് വർഷത്തെ ഓട്ടോമൊബേൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗ്), കാർ മെക്കാനിക്സ് (യോഗ്യത :ഐ.ടി.ഐ), ടിങ്കർ (യോഗ്യത : എസ്.എസ്.എൽ.സി) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.

താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.പ്രായപരിധി 35 വയസ്.

2.എറണാകുളം : ജില്ലാ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ ഒഴിവുകളിലേയ്ക്ക് അഭിമുഖം നടത്തുന്നു.

യോഗ്യത : പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്ക് (സിവിൽ), ഡിപ്ലോമ, എം.ബി.എ (എച്ച്.ആർ/ മാർക്കറ്റിംഗ്)
പ്രായം 18-35 താൽപ്പര്യമുള്ളവർ ഇമെയിൽ മുഖേന അപേക്ഷിക്കുക. അവസാന തീയതി: ജൂലൈ14.

ഇമെയിൽ emp.centreekm@gmail.com
ഫോൺ നമ്പർ - 04842422452
ഫോൺ നമ്പർ- 04842427494

3.മെഗാ തൊഴിൽമേള 22ന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മുപ്പതോളം സ്വകാര്യ തൊഴിൽദാതാക്കളെ പങ്കെടുപ്പിച്ച് ജൂലൈ 22ന് രാവിലെ പത്ത് മുതൽ പെരിന്തൽമണ്ണ തിരൂർക്കാട് നസ്‌റ ആർട്‌സ് ആന്റ് സയൻസ് കോളജിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബയോഡാറ്റ സഹിതം രാവിലെ പത്തിന് നസ്‌റ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ : 0483 2734737, 8078 428 570.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain