പരീക്ഷ ഇല്ലാതെ നേടാവുന്ന ഏറ്റവും പുതിയ സർക്കാർ ജോലി ഒഴിവുകൾ.

കേരള സർക്കാരിന്റെ കീഴിലുള്ള കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജികൗൺസിൽ (K- DISC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
🔺പ്രോഗ്രാം മാനേജർ/ടീം ലീഡ് ഒഴിവ്: 1

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനുകളിൽ B Tech / MCA/ MSc കമ്പ്യൂട്ടർ സയൻസ് കൂടെ PMP/Prince2 സർട്ടിഫിക്കേഷൻ പരിചയം: 10 - 12 വർഷം.: 1,50,000 രൂപ

🔺സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ്/ടെക്നിക്കൽ.മാനേജർ ഒഴിവ്: 2

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനുകളിൽ B Tech /MCA/ MSc കമ്പ്യൂട്ടർ സയൻസ് കൂടെ PMP/Prince2 സർട്ടിഫിക്കേഷൻ.പരിചയം: 5 - 10 വർഷം.ശമ്പളം: 80,000 രൂപ

🔺പ്രോഗ്രാം എക്സിക്യൂട്ടീവ്

ഒഴിവ്: 3.യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനുകളിൽ B Tech / MCA/ MSc കമ്പ്യൂട്ടർ സയൻസ് കൂടെ PMP/Prince2 സർട്ടിഫിക്കേഷൻ പരിചയം: 3 - 6 വർഷം
ശമ്പളം: 35,000 രൂപ.
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ജൂലൈ 12 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


🔺കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ അഴീക്കോട് വൻകുളത്ത് വയലിലെ ഗവ.പ്രീമെട്രിക് ഹോസ്റ്റലിൽ അഞ്ച് മുതൽ 10 വരെയുളള വിദ്യാർഥിനികൾക്ക് ട്യൂഷൻ നൽകുന്നതിന് അധ്യാപികമാരെ തെരഞ്ഞെടുക്കുന്നു.

ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക്, സയൻസ് (നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്), ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും ബി എഡും ഉള്ളവർക്കും യു പി വിഭാഗത്തിൽ ബിരുദവും ബി എഡ്/ ടി ടി സി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
ഹിന്ദി രണ്ടാം ഭാഷ എടുക്കുന്നവർക്ക് മുൻഗണന.താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ എട്ടിനകം കണ്ണൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.

🔺തൃശൂർ : സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രേറിയൻ ഗ്രേഡ് 4 എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ - ഒന്നാംക്ലാസ് എംസിഎ. ലൈബ്രേറിയൻ ഗ്രേഡ് 4 - ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് /ഡിഗ്രീ ഇൻ ലൈബ്രറി സയൻസ്..താല്പര്യമുള്ളവർ ജൂലൈ 4ന് രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

🔺കോട്ടയം: കോട്ടയം ഗവൺമെന്റ് പ്രീപ്രൈമറി സ്കൂളിൽ നിലവിലുള്ള പ്രീപ്രൈമറി അധ്യാപക ഒഴിവിലേക്ക് താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
എസ്.എസ്.എൽ.സിയും അംഗീകൃത പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സുമുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ ആറിന് 10.30 ന് കോട്ടയം കിഴക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.

🔺തൃശൂർ: ചാലക്കുടിയിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് ടീച്ചറെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

റസിഡൻഷ്യൽ സ്വഭാവം ഉള്ളതിനാൽ സ്കൂളിൽ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിക്കുക. 2024 മാർച്ച് 31 വരെയാണ് കരാർ നിയമനം.
അപേക്ഷകർ ബയോഡാറ്റ, യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസ്സൽ എന്നിവ സഹിതം ജൂലൈ 7ന് രാവിലെ 10.00 മണിക്ക് ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ വച്ച് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിന് വെയിറ്റേജ് മാർക്ക് നൽകും.
പ്രാദേശികമായ മുൻഗണന ഇല്ല.

🔺തൃശൂർ: കുന്നംകുളം ഗവ. പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ വിഭാഗത്തിലേക്ക് ലാബ് സ്റ്റാഫിനെ (ഡെമോൺസ്ട്രേറ്റർ) നിയമിക്കുന്നു.
യോഗ്യത: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ഓഫീസിൽ എത്തിച്ചേരണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain