പ്രൈം മിനിസ്റ്റർ നാഷണൽ അപ്രെന്റിസ്ഷിപ്പ് മേള നടത്തുന്നു

പ്രൈം മിനിസ്റ്റർ നാഷണൽ അപ്രെന്റിസ്ഷിപ്പ് മേള നടത്തുന്നു.


കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ പ്രൈം മിനിസ്റ്റർ നാഷണൽ അപ്രെന്റിസ്ഷിപ്പ് മേള (PM NAM ) ഓഗസ്റ്റ് 14 ന്, രാവിലെ 09.00 മുതൽ കളമശ്ശേരി ആർ ഐ സെന്ററിൽ നടത്തുന്നു.

കേന്ദ്ര - സംസ്ഥാന സ്വകാര്യ /സഹകരണ മേഖലകളിലെ സ്ഥാപനങ്ങൾക്ക് മേളയിൽ അന്നേ ദിവസം പങ്കെടുക്കുന്നതിനും വിവിധ ഐ ടി ഐ ട്രേഡുകളിലെ ട്രെയിനികളെ ഇന്റർവ്യൂ നടത്തി തെരഞ്ഞെടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. താല്പര്യമുള്ള സ്ഥാപനങ്ങൾ ട്രേഡ് തിരിച്ചുള്ള ഒഴിവുകൾ ആഗസ്റ്റ് 10 നകം rickalamassery@gmail.com ഇമെയിലിൽ അറിയിക്കാവുന്നതും www.apprenticeshipindia.gov.in എന്ന അപ്പെന്റിസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതും ആണ്.

കൂടുതൽ വിവരങ്ങൾക്ക് 0484-2555866,/9446326442/ 9846942202/9446945175 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

✅ മെഗാ ജോബ് ഫെയർ

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെൻട്രൽ ടെക്‌നിക്കൽ ട്രെയിനിങ് ഫൗണ്ടേഷനും സംയുക്തമായി ഇരിട്ടി ഫാൽക്കൺ പ്ലാസ ഹാളിൽ ജൂലൈ 31ന് 'എൻട്രി 2023' മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് സഹിതം ഹാജരായി ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 04972707610, 6282942066.

✅ മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് ഒഴിവ്

ഇടുക്കി ഗവ. മെഡിക്കൽ കോളേജിലെ ഓറൽ ആന്റ് മാക്സിലോ ഫേഷ്യൽ സർജറി വിഭാഗത്തിലേക്ക് സീനിയർ റസിഡന്റിന്റെ ആവശ്യമുണ്ട്. ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ഓറൽ ആന്റ് മാക്സിലോ ഫേഷ്യൽ സർജറിയിൽ എം.ഡി.എസും കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും. പ്രതിഫലം 70,000 രൂപയായിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, ബി.ഡി.എസ് മാർക്ക് ലിസ്റ്റുകൾ, ബി.ഡി.എസ് സർട്ടിഫിക്കറ്റ്, എം.ഡി. എസ്. മാർക്ക് ലിസ്റ്റുകൾ, എം.ഡി. എസ്. സർട്ടിഫിക്കറ്റ്, കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ജൂലൈ 31 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862233076

✅ നിയമനം നടത്തുന്നു

സാമൂഹ്യനീതി വകുപ്പിന് കീഴിൽ വെള്ളിമാടുകുന്ന് പ്രവർത്തിക്കുന്ന ഗവ. ആശാഭവനിൽ (ആൺ) കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു (പുരുഷന്മാർ മാത്രം). മിനിമം യോഗ്യത : എട്ടാം ക്ലാസ് പാസ്സായവർ. പ്രായപരിധി : 50 വയസ്സ്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂലൈ 31ന് രാവിലെ 10 മണിക്ക് ആശാഭവനിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2732454.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain