തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് - മിൽമ , വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
🔺ടെക്നീഷ്യൻ Gr. II (ബോയിലർ) ഒഴിവ്: 1
യോഗ്യത ITI ഫിറ്റർ ട്രേഡിൽ NCVT സർട്ടിഫിക്കറ്റ്, സെക്കന്റ് ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റ് കൂടെ സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്.
🔺ടെക്നീഷ്യൻ Gr. II (ജനറൽ മെക്കാനിക്ക്)
ഒഴിവ്: 1 യോഗ്യത: ITI ഫിറ്റർ ട്രേഡിൽ NCVT സർട്ടിഫിക്കറ്റ് പരിചയം.
1. ഒരു വർഷത്തെ അപ്രന്റീഷിപ്പ് സർട്ടിഫിക്കറ്റ്.
2. 2 വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 17,000 രൂപ
ഇന്റർവ്യൂ തിയതി: ആഗസ്റ്റ് 1 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
🔺തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഏതാനും ഒഴിവുകളുണ്ട്.
ഇൻഫർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ ബി.ഇ/ബി.ടെക് ബിരുദവും, എം.ഇ/എം.ടെക് ബിരുദവും, ഇവയിലെതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് ആണ് യോഗ്യത.
അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ഓഗസ്റ്റ് രണ്ടിന് രാവിലെ 10ന് കോളജിൽ എത്തണം.
🔺പട്ടികവർഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടികവർഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുമായി ജില്ലയിൽ ഐ ടി ഡി പി ഓഫീസിന്റെ പരിധിയിൽ സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു.
എം എസ് ഡബ്ല്യു/ എം എ സോഷ്യോളജി/ എം എ ആന്ത്രപ്പോളജി പാസായ പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം.
മതിയായ അപേക്ഷകൾ പട്ടികവർഗക്കാരിൽ നിന്നും ലഭിച്ചില്ലെങ്കിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കും.
വനത്തിനുള്ളിലെ കോളനികളിൽ യാത്ര ചെയ്യുന്നതിനും നിയമനം നൽകുന്ന ഏത് പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും കോളനികൾ സന്ദർശിക്കുവാൻ സന്നദ്ധതയുള്ളവർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ.അപേക്ഷാ ഫോറം വെബ്സൈറ്റ്ൽ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമുള്ള അപേക്ഷ ജൂലൈ 31നകം കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ നൽകണം.