കേരളത്തിൽ പരീക്ഷ ഇല്ലാതെ നേടാവുന്ന സർക്കാർ ജോലി ഒഴിവുകൾ

കേരളത്തിൽ പരീക്ഷ ഇല്ലാതെ നേടാവുന്ന സർക്കാർ ജോലി ഒഴിവുകൾ.Job vacancy in kerala

🔺തിരുവനന്തപുരം: പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ ഹോർട്ടി കൾച്ചറൽ തെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് ജൂലൈ 14ന് അഭിമുഖം നടത്തുന്നു.രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം.ബന്ധപ്പെട്ട മേഖലയിൽ ഡിപ്ലോമയും പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖകളും സഹിതം ഹാജരാകണമെന്ന് പെരുങ്കടവിള അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.

🔺എറണാകുളം മഹാരാജാസ് ഓട്ടോണോമസ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലികമായി ഉദ്യോഗാർഥിയെ നിയമിക്കുന്നതിന് ജൂലൈ 14-ന് ഇന്റർവ്യൂ നടത്തുന്നു.

യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം/ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം/കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം സോഫ്റ്റ്വെയർ, ഹാർഡ് വെയർ ടെക്നിക്കൽ കോഴ്സുകൾ ഉള്ളവർക്ക് മുൻഗണന.
സർക്കാർ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.

🔺എറണാകുളം: പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാറടിസ്ഥാനത്തിൽ (2024 മാർച്ച് വരെ) നിയമിക്കുന്നതിന് ബിരുദവും ബി.എഡുമുള്ള പട്ടികജാതിയിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

പ്രവൃത്തി സമയം വൈകുന്നേരം 4 മുതൽ രാവിലെ 8 വരെ. പ്രതിമാസം 12,000 രൂപ ആയിരിക്കും ഹോണറേറിയം.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 11ന് രാവിലെ 10.30ന് എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസ്സിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

🔺തിരുവനന്തപുരം: പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ ഹോർട്ടി കൾച്ചറൽ തെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് ജൂലൈ 14ന് അഭിമുഖം നടത്തുന്നു.രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം.

ബന്ധപ്പെട്ട മേഖലയിൽ ഡിപ്ലോമയും പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖകളും സഹിതം ഹാജരാകണമെന്ന് പെരുങ്കടവിള അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain