ജില്ലാ ഹോമിയോ ആശുപത്രി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ജില്ലാ ഹോമിയോ ആശുപത്രി നിര്‍വഹണസമിതി മുഖേന 500 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ സെക്യൂരിറ്റി കം നൈറ്റ് വാച്ചറായി താല്‍ക്കാലിക നിയമനത്തിന് യോഗ്യതയുള്ള പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തും.
മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആഗസ്റ്റ് 4ന് രാവിലെ 11 മണിക്കായിരിക്കും അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ്, ജോലിപരിചയം എന്നിവ തെളിയിക്കുന്ന ബയോഡാറ്റയും അസ്സല്‍ രേഖകളും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ആശുപത്രി സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസ്സായവരും ദുശ്ശീലങ്ങള്‍ ഇല്ലാത്തവരും 18 നും 50 നും മധ്യേ പ്രായമുളളവരുമായിരിക്കണം.
ഇന്റർവ്യൂ ആഗസ്റ്റ് 11ന് ഇന്റർവ്യൂ
തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം കസാക്സിന് കീഴിലുള്ള ആർട് പ്ലസ് സെന്ററിൽ മെഡിക്കൽ ഓഫീസറെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ആഗസ്റ്റ് 3 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിനായി തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തു കാവിലുള്ള കാര്യാലയത്തിൽ ഹാജരാകുക.
ഫോൺ 0487 2200310, 2200319
✅️ അതിഥി അധ്യാപക ഒഴിവ്
പുല്ലൂറ്റ് കെ കെ ടി എം ഗവ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ 31ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.ഫോൺ - 0480 -2802213
✅️ പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് അവസരം. പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവിലേക്കാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഓഗസ്റ്റ് 4 ന് രാവിലെ 10 മണിക്ക് പീച്ചിയിലുള്ള ഓഫീസിലാണ് അഭിമുഖം.
ബോട്ടണി/പ്ലാൻറ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഔഷധസസ്യങ്ങൾ, ടിഷ്യു കൾച്ചർ ടെക്നിക്സ് എന്നിവയിലുള്ള ഗവേഷണ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള അറിവ് എന്നിവ അഭികാമ്യം. ഫെലോഷിപ്പ് പ്രതിമാസം 22000 രൂപ. പ്രായപരിധി 2023 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്.
പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃതമായ വയസ്സ് ഇളവ് ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തിച്ചേരണം.
മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം
തൃശൂർ ജില്ലയിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഓഗസ്റ്റ് 2ന് രാവിലെ 10.30ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്..താല്പര്യമുള്ളവർ ടിസിഎംസി രജിസ്ട്രേഡ് സർട്ടിഫിക്കറ്റ്, എംബിബിഎസ് സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ / തെരഞ്ഞെടുപ്പ് ഐഡി കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 31ന് വൈകിട്ട് 5 മണിക്ക് മുൻപായി തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.