പത്താം ക്ലാസ്സ്‌ യോഗ്യത മുതൽ കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി ഒഴിവുകൾ

പത്താം ക്ലാസ്സ്‌ യോഗ്യത മുതൽ കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി ഒഴിവുകൾ.

✅️ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പുനര്‍ നിര്‍ണ്ണയിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന്‍ സിവില്‍), ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാതെ യോഗ്യതയുള്ളവരെ ദിവസ വേതനടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 7 നകം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 260423.

✅️ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ കീഴില്‍ കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം ഹൈസ്‌ക്കൂളില്‍ ഒഴിവുള്ള മ്യൂസിക് ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതാനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ആഗസ്റ്റ് 1 മുതല്‍ 120 ദിവസത്തേക്കാണ് നിയമനം. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഐ.ഡി പ്രൂഫ് സഹിതം ജൂലൈ 31 ന് ഉച്ചയ്ക്ക് 2 ന് സ്ഥാപനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 8075441167.

✅️ താൽക്കാലിക നിയമനം

നടുവിൽ ഗവ.ടെക്നിക്കൽ ഹൈസ്‌ക്കൂളിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ), ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) എന്നീ തസ്തികകളിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ ഗസ്റ്റ് നിയമനം നടത്തുന്നു.
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ) തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.

ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയ്ക്ക് ടി എച്ച് എസ് എൽ സി, ഐടിഐ ഇലക്ട്രോണിക്സ് എന്നിവയാണ് അടിസ്ഥാന യോഗ്യത.

താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം (ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 ജൂലൈ 31ന് രാവിലെ 11 മണി, ട്രേഡ്സ്മാൻ ജൂലൈ 29ന് രാവിലെ 11 മണി) സ്‌ക്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. ഫോൺ: 0460 2251091.

✅️ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

സംസ്ഥാന സര്‍ക്കാര്‍ അനുബന്ധ സ്ഥാപനമായ ഐ എച്ച് ആന്‍ഡി യുടെ കീഴിലുളള പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ 2023-2 അധ്യയന വര്‍ഷത്തേക്ക് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രോഡോടു കൂടിയുളള കൊമേഴ്സ് വിഷയത്തിലെ ബിരുദാനന്തര ബിരുദവും യുജിസി/നെറ്റ്/പിഎച്ച്ഡി യും ആണ് യോഗ്യത. ആഗസ്റ്റ് രണ്ടാം തീയതി രാവിലെ 10-ന് ഇന്‍റര്‍വ്യൂ. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ 04923-241766, 8547005029 നമ്പരുകളില്‍ ബന്ധപ്പെടുക.

✅️ ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ
വയനാട്, സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള/പ്രതീക്ഷിത ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഓഗസ്റ്റ് ഒന്നിനു രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

✅️ പി എസ് സി അഭിമുഖം

തൃശ്ശൂർ ജില്ലയിൽ വിദ്യഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (കാറ്റഗറി നം. 384/2020) തസ്തികയിലേക്ക് 31.01.2023 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഓഗസ്റ്റ് 2, 3, 4 തീയ്യതികളിലായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തൃശ്ശൂർ ജില്ലാ ആഫീസിൽ വെച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസേജ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകേണ്ടതാണ്.

✅️ ഇന്റര്‍വ്യൂ

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് നാളെ (27) രാവിലെ 10.30 ന് ഇന്റര്‍വ്യൂ നടത്തുന്നു.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 27 രാവിലെ 10.30 ന് അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ഹാജരാകണം. അതാത് വിഷയങ്ങളിലെ ഒന്നാം ക്ലാസ് ബാച്ചിലര്‍ ഡിഗ്രിയാണ് ലക്ചറര്‍ തസ്തികയിലേക്കുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.

എം.ടെക്. അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. എ.ഐ.സി.ടി.ഇ പ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഫോണ്‍: 04734 231776.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain