എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം.
മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന രാമവർമ്മപുരത്തെ പ്രത്യാശഭവനിലെ താമസക്കാരെ താമസിച്ച് പരിചരിക്കുന്നതിനു കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർമാരെ നിയമിക്കുന്നു. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. 50 വയസ്സ് കഴിയാത്ത സ്ത്രീകൾക്കാണ് അവസരം.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസ്സായവരും സേവന മനോഭവം ഉള്ളവരും ആയിരിക്കണം. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷയും, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും സഹിതം ജൂലൈ 21 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 0487 2325863
സ്വകാര്യ സ്ഥാപനങ്ങളിലെക്ക് അഭിമുഖം നടത്തുന്നു
ആലുവ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ മോഡൽ കരിയർ സെന്റർ മുഖേന വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 19 ന് അഭിമുഖം നടക്കും. എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി, ഡിപ്പോമ തുടങ്ങിയവയാണ് യോഗ്യത. പ്രായപരിധി 25 വയസ് മുതൽ 40 വയസ് വരെ. താൽപര്യമുള്ളവർ 19 ന് രാവിലെ 10 ന് ആലുവ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.
റിസർച്ച് ഫെലോ താൽക്കാലിക ജോലി ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ റിസർച്ച് ഫെലോ താത്കാലിക ഒഴിവുണ്ട്. ബോട്ടണി ബയോ ടെക്നോളജിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഫോറസ്റ്റ് സ്ട്രീമുകളുടെ പോപ്പുലേഷൻ ജനറ്റിക്സിൽ രണ്ടു വർഷത്തെ പരിചയം അഭികാമ്യം. പ്രായപരിധി 2023 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 26ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഫോൺ : 0487 2690100.
