മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ എട്ടാം ക്ലാസ്സ്‌ യോഗ്യത മുതൽ നിരവധി ജോലി ഒഴിവുകൾ

മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ കെയര്‍ടേക്കര്‍,സെക്യൂരിറ്റി, ക്ലീനർ, ഒഴിവ്

ഗവ. മെഡിക്കല്‍ കോളേജില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങുന്ന എം ബി ബി എസ് പുരുഷ, വനിതാ ഹോസ്റ്റലുകളിലേക്ക് കെയര്‍ടേക്കര്‍ കം സെക്യൂരിറ്റി (പുരുഷന്‍-ഒഴിവുകള്‍ 3), കെയര്‍ടേക്കര്‍ (വനിത-ഒഴിവ് 1), പാര്‍ട്ട് ടൈം ക്ലീനര്‍ (വനിത-ഒഴിവ് 2) എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 7 ന് നടക്കും.
1.എസ് എസ് എല്‍ സി പാസായിരിക്കണം എന്നതാണ് കെയര്‍ടേക്കര്‍ തസ്തികകളിലേക്കുള്ള യോഗ്യത.

2.പാര്‍ട്ട് ടൈം ക്ലീനര്‍ തസ്തികളിലേക്ക് അപേക്ഷിക്കുന്നവര്‍ എട്ടാം ക്ലാസ്സ് പാസായിരിക്കണം. കെയര്‍ടേക്കര്‍ തസ്തികയില്‍ 15000 രൂപയും പാര്‍ട്ട് ടൈം ക്ലീനര്‍ തസ്തികയില്‍ 10000 രൂപയുമായിരിക്കും പ്രതിഫലം.

ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ആഗസ്റ്റ് 7 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 04862233075


മറ്റു നിരവധി ജോലി ഒഴിവുകളും


(1) ഓഫീസ് അസിസ്റ്റന്റ്
എറണാകുളം പ്രസ്ക്ലബ്ബിലെ ഓഫീസ് അസിസ്റ്റന്റ് ഒഴിവിലേക്ക് പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത ബിരുദം. മലയാളം ടൈപ്പിംഗ് ഉൾപ്പെടെ കമ്പ്യൂട്ടർ പരിജ്ഞാനം. ഇരുചക്ര വാഹന ലൈസൻസും വാഹനവും നിർബന്ധം. പ്രായം 30-45.
യോഗ്യതാ സർട്ടിഫിക്കറ്റുകളടക്കം അപേക്ഷ സെക്രട്ടറി, പ്രസ് ക്ലബ്, എറണാകുളം 68 2011 എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 5 നകം ലഭിക്കണം. Contact :0484 2353152

✅️ ഇടുക്കി : ജില്ലയിലെ ഗവ. ഹോമിയോ ആശുപത്രികളിലേക്ക് ആയുഷ് മിഷൻ ഹോമിയോ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. യോഗ്യത- സി.സി.പി അല്ലെങ്കിൽ എൻ.സി.പി, അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്രതിമാസ വേതനം 14700 രൂപയായിരിക്കും.

ഉയർന്ന പ്രായപരിധി 40 വയസ്സ്. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതമുളള അപേക്ഷകൾ തൊടുപുഴ കാരിക്കോട് നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ആഗസ്റ്റ് 2 ന് ബുധനാഴ്ച വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയും ആഗസ്റ്റ് 5 ന് ശനിയാഴ്ച രാവിലെ 10 ന് തൊടുപുഴ കാരിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ദേശീയ ആയുഷ്മിഷൻ ജില്ലാ ഓഫീസിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-291782

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain