പത്താം ക്ലാസ്സ് യോഗ്യതയിൽ ഓഫീസ് അറ്റൻഡന്റ് മുതൽ നിരവധി സർക്കാർ താത്കാലിക ജോലി ഒഴിവുകൾ.
ഓഫീസ് അറ്റൻഡന്റ് നിയമനം
വയനാട് : കണിയാമ്പറ്റ ഗവ. യു.പി സ്കൂളിൽ ഒഴിവുളള ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത പത്താം ക്ലാസ്.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും അധിക യോഗ്യതാ സർട്ടിഫിക്കറ്റുമായി ജൂലൈ 14 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. Contact : 04936 286119.
✅️ റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം- ജോലി ഒഴിവുകൾ
പരസ്യ നമ്പർ RCC\PC\RP0875\23-24
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ കാൻസർ എപ്പിഡെമിയോളജി & ബയോസ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ നടത്തുന്ന PBCR (ICMR പ്രോജക്ട്) യിൽ ഒരു വർഷത്തേക്ക് ഫീൽഡ് വർക്കർ
(കരാർ അടിസ്ഥാനത്തിൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫീൽഡ് വർക്കർ - 4 പോസ്റ്റുകൾ
പോസ്റ്റിന്റെ പേര്:ഫീൽഡ് വർക്കർ
യോഗ്യത:സയൻസ് വിഷയങ്ങളിൽ 12-ാം പാസ്സും സയൻസ് അനുബന്ധ വിഷയങ്ങളിൽ 2 വർഷത്തെ ഡിപ്ലോമയും അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് സയൻസിൽ ബിരുദവും. അഭിലഷണീയമായ യോഗ്യത:
വിവരശേഖരണത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം
ഉയർന്ന പ്രായപരിധി:35 വർഷം (01/07/2023 വരെ, ഇന്ത്യാ ഗവൺമെന്റ് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഇളവ്)
ശമ്പളം:Rs.17,520/-
പ്ലെയിൻ പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഡയറക്ടർ, റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഇനിപ്പറയുന്ന വിലാസത്തിൽ അയയ്ക്കണം.
പ്രോജക്റ്റ് സെൽ ഫിനാൻസ് മാനേജർ (പ്രോജക്ടുകൾ) റീജിയണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് കാമ്പസ്,
പോസ്റ്റ് ബോക്സ് നമ്പർ 2417,
തിരുവനന്തപുരം - 695011.
അപേക്ഷയിൽ പരസ്യ നമ്പറും തീയതിയും സൂചിപ്പിക്കണം കൂടാതെ പ്രസക്തമായ വ്യക്തിഗത വിശദാംശങ്ങൾ (പേര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യതകൾ, പരിശീലനം, അനുഭവം (എന്തെങ്കിലും ഉണ്ടെങ്കിൽ); ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ (ഫോൺ, ഇമെയിൽ വിലാസം) എന്നിവ അടങ്ങിയിരിക്കണം. പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ. മാർക്ക് ഷീറ്റുകൾ അറ്റാച്ചുചെയ്യുകയും ഏറ്റവും പുതിയ ഫോട്ടോയുടെ ഒരു പകർപ്പ് അപേക്ഷയിൽ ഒട്ടിക്കുകയും വേണം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 20-07-2023 ആണ്.
പ്രൊജകട് കോ-ഓർഡിനേറ്റർ നിയമനം
വയനാട് : സുൽത്താൻ ബത്തേരി നഗരസഭയുടെ ഫ്ളെ ഹൈ പദ്ധതിയുടെ ഭാഗമായി മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റൽ എബിലിറ്റി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ പരിശീലകരെയും (യോഗ്യത ഡിഗ്രി, ബി.എഡ്.) പ്രോജക്ട് കോ- ഓർഡിനേറ്ററെയും (യോഗ്യത എം.എസ്.ഡബ്ലിയു) നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ, ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, എഴുത്തു പരീക്ഷ, കൂടിക്കാഴ്ച എന്നിവക്കായി ജൂലൈ 15 ന് രാവിലെ 9 ന് സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കറി സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ എത്തിച്ചേരണം.
Contact : 9447887798.
കേന്ദ്രീയ വിദ്യാലയത്തിൽ നിയമനം
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ 2023-24 അധ്യയന വർഷത്തിലേയ്ക്ക് പ്രൈമറി ടീച്ചർ, ആർട്ട് ടീച്ചർ, സ്പെഷ്യൽ എജ്യുക്കേറ്റർ, നഴ്സ് എന്നീ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജൂലൈ 15ന് രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. വിശദ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായോ സ്കൂൾ വെബ് സൈറ്റുമായോ ബന്ധപ്പെടാം. Co6m: 0483 2734963.
ഇതിന്റെ നോട്ടിഫിക്കേഷൻ താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഗൂഗിൾ ഫോം പൂരിപ്പിച്ച് ജൂലൈ 14 ന് വൈകിട്ട് 4 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ് .
(5) സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ നിയമനം
കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ ഒരു വർഷത്തേക്ക് അസിസ്റ്റന്റ് എഡിറ്ററെ നിയമിക്കുന്നു.
ഒഴിവ് 1,
ശമ്പളം 28,100 രൂപ,
യോഗ്യത: ബിരുദം, ജേണലിസത്തിൽ ബിരുദം/ ഡിപ്ലോമ, ആനുകാലികങ്ങളിലും എഡിറ്റിങ്ങിലും ലേ ഔട്ടിലും ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 കവിയരുത്,
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തപാലിൽ അയയ്ക്കണം.
വിലാസം: ഡയറക്ടർ, കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി, അക്ഷരം, പേട്ട ഗവ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് സമീപം, പേട്ട, തിരുവന ന്തപുരം - 24. അവസാന തീയതി: ജൂലായ് 20 (5 PM ),