കോർപറേഷൻ, പഞ്ചായത്ത്, മുൻസിപാലിറ്റികളിലും വൊളന്റിയർമാരെ ആവശ്യമുണ്ട്

വൊളന്റിയർമാരെ ആവശ്യമുണ്ട്
 
ജില്ലാ ഭരണകൂടം അതിഥി വിദ്യാർത്ഥികൾക്കായി ജില്ലയിൽ നടത്തി വരുന്ന റോഷ്നി പദ്ധതിയിൽ ഉൾപ്പെട്ടതും കൊച്ചി കോർപറേഷൻ, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശ്ശേരി മുൻസിപാലിറ്റികൾ, വെങ്ങോല, കടുങ്ങല്ലൂർ, വാഴക്കുളം, കിഴക്കമ്പലം, നെല്ലിക്കുഴി പഞ്ചായത്തുകൾ എന്നീ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നതുമായ സർക്കാർ, സർക്കാർ എയ്ഡഡ് പ്രൈമറി സ്‌കൂളുകളിൽ ഈ അധ്യയന വർഷം ബഹു ഭാഷാ വൈദഗ്ധ്യം ഉള്ള 18 വിദ്യാ വൊളന്റിയർമാരെ ആവശ്യമുണ്ട്.
പ്ലസ് ടു വിജയിച്ചവരും മലയാള ഭാഷയിലും ഹിന്ദി, ആസാമിസ്, ബംഗാളി, ഒറിയ, തമിഴ്, കന്നഡ മുതലായ ഇന്ത്യൻ ഭാഷകളിലോ അതിൽ ഏതെങ്കിലുമൊരു ഭാഷയിലോ പ്രാവീണ്യവുമാണ് യോഗ്യത.
പ്രൈമറി അധ്യാപക യോഗ്യതയോ അധ്യാപന പരിചയമോ അധിക യോഗ്യതയായി കണക്കാക്കും. പ്രതിമാസം പതിനൊന്നായിരത്തി ഇരുനൂറ്റി അൻപത് രൂപ മാത്രമായിരിക്കും ഓണറേറിയമായി ലഭിക്കുക.

ഇത് ഒരു സർക്കാർ നിയമനം അല്ല. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ roshniernakulam@gmail.com എന്ന അഡ്രസ്സിൽ 31.07 2023 വൈകിട്ട് 5 ന് മുൻപായി മെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9447213916 / 8281634576 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ഫീൽഡ്മാൻ ഒഴിവ്
 
ഒരു സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫീല്‍ഡ് മാന്‍ (ഫിഷറീസ്) തസ്തികയില്‍ രണ്ട് താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് രണ്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫിഷര്‍മാന്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. പ്രായം 18-36. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458 എന്ന നമ്പറില്‍ ബന്ധപ്പെടുക
✅️ ഇന്റർവ്യൂ ആഗസ്റ്റ് 11ന്

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം കസാക്സിന് കീഴിലുള്ള ആർട് പ്ലസ് സെന്ററിൽ മെഡിക്കൽ ഓഫീസറെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ആഗസ്റ്റ് 3 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിനായി തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകുക. ഫോൺ 0487 2200310, 2200319.

✅️ ജെൻഡർ പാർക്കിൽ അക്കൗണ്ടന്റ് ഒഴിവ് 
 
വനിതാ ശിശു വികസന വകുപ്പിന്റെ കിഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിലേക്ക് അക്കൗണ്ടന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബികോം ഡിഗ്രിയും, അക്കൗണ്ടിംഗ് മേഖലയിൽ സർക്കാർ /അർധ സർക്കാർ സ്ഥാപനങ്ങളിൽ പരിചയമുള്ളവർ /റിട്ടയേർഡ് ഉദ്യോഗസ്ഥർ, യോഗ്യതയും പരിചയ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 27ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 0495 2963695.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain