കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ,kerala government temporary jobs

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ,kerala government temporary jobs


(1) സൈക്കോളജി അപ്രന്റീസ് ഇന്റർവ്യൂ


ജീവനി കോളജ് മാനസിക അവബോധ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഗവ. ആർട്സ് കോളജ്, തൈക്കാട് ഗവ. ടീച്ചർ എജുക്കേഷൻ കോളജ്, സ്വാതി തിരുനാൾ ഗവ. സംഗീത കോളജ്, ഗവ. സംസ്കൃത കോളജ് എന്നിവിടങ്ങളിലേക്ക് ഒരു സൈക്കോളജി അപ്രിന്റിസിനെ താത്കാലികമായി നിയമിക്കുന്നതിന് 18ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. റഗുലർ പഠനത്തിലൂടെ സൈക്കോളജിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം അഭിലഷണീയം. ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: 0471- 2323040/9645881884, വെബ്സൈറ്റ്: www.gactvm.org.

(2) കമ്പ്യൂട്ടർ പ്രോഗ്രാമർ ഇന്റർവ്യൂ 18ന്

കണ്ണൂർ : ചീമേനി ഐ എച്ച് ആർ ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഈ അധ്യയന വർഷത്തേക്കുള്ള താൽക്കാലിക കമ്പ്യൂട്ടർ പ്രോഗ്രാമർ ഇന്റർവ്യൂ ജൂലൈ 18ന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. 60 ശതമാനം മാർക്കോടെയുള്ള ബി എസ് സി കമ്പ്യൂട്ടർ സയൻസ് പി ജി ഡി സി എ എന്നിവയാണ് യോഗ്യത. താൽപര്യമുളളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പളളിപ്പാറയിലുളള കോളേജ് ഓഫീസിൽ ഹാജരാകണം.
ഫോൺ: 8547005052, 9447596129.

(3) ഇന്റർവ്യൂ


കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസിന് ( KASP കീഴിൽ വാർഡ് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിലേക്ക് നിയമനം നടത്തുന്നു. 690 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം.

യോഗ്യത : ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് വി എച്ച് എസ് ഇ നഴ്സിംഗ്.
പ്രായപരിധി : 45 വയസ്സിനു താഴെ. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 19ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

(4) ഇന്റർവ്യൂ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP ) കീഴിൽ സ്റ്റാഫ് നഴ്സ് ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ പതിനായിരം രൂപ സ്റ്റൈപ്പൻഡ് നൽകും. യോഗ്യത : ഡി എം ഇ അംഗീകരിച്ച ബി എസ് സി നഴ്സിംഗ് / ജി എൻ എം പ്രായപരിധി : 18-35 വയസ്സ് . താൽപര്യമുളള ഉദ്ദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 18ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain