കമ്മിറ്റഡ് സോഷ്യൽ വർക്കർമാരുടെ കരാർ നിയമനം,Social Worker Recruitment 2023 Apply Now
പട്ടികവർഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടിക വർഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം അവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുമായി കരാറടിസ്ഥാനത്തിൽ സോഷ്യൽ വർക്കർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വിവിധ ജില്ലകളിലെ 54 തസ്തികകളിലേക്കാണ് നിയമനം .
ഒഴിവുള്ള ജില്ലകൾ
തിരുവനന്തപുരം -3, കൊല്ലം-1, ആലപ്പുഴ -1, പത്തനംതിട്ട-1, ഇടുക്കി-7, കോട്ടയം-3, എറണാകുളം-2, തൃശ്ശൂർ-1,പാലക്കാട്-6, മലപ്പുറം-3,കോഴിക്കോട്-2, വയനാട്-15, കണ്ണൂർ-4, കാസർഗോഡ് -5 എന്നിങ്ങനെയാണ് ഒഴിവുകൾ.
എം എസ് ഡബ്ലിയു /എം എ സോഷ്യോളജി/ എം എ അന്ത്രോപോളജി വിജയിച്ച പട്ടികവർഗ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. മതിയായ എണ്ണം അപേക്ഷകർ പട്ടികവർഗ വിഭാഗത്തിൽ നിന്നും ലഭിക്കാത്ത പക്ഷം മാത്രമാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കുക.
വനത്തിനുള്ളിലെ കോളനികളിൽ യാത്ര ചെയ്യുന്നതിനും നിയമനം നൽകുന്ന ഏത് പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും കോളനികൾ സന്ദർശിക്കുവാൻ സന്നദ്ധതയുള്ളവർക്ക് മാത്രം അപേക്ഷിക്കാം.
പട്ടിക വർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തസ്തികയിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
അപേക്ഷഫോമിന് www.stdd.kerala.gov.in സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷ, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഉദ്യോഗാർത്ഥികൾ ജൂലൈ 31 നകം അതാത് ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള പ്രോജക്ട് ഓഫീസിൽ അല്ലെങ്കിൽ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നൽകണം.
കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് മാത്രമായിരിക്കും നിയമനം. പ്രതിമാസം 29,535 രൂപ ഓണറേറിയമായി നൽകും. ഫോൺ : 0471 2304594, 0471 2303229.