കുടുംബശ്രീ ഉൾപ്പെടെ നിരവധി സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, temporary government jobs

കുടുംബശ്രീ ഉൾപ്പെടെ നിരവധി സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, temporary government jobs.

1. കുടുംബശ്രീയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റ്: അപേക്ഷ ക്ഷണിച്ചു

കോട്ടയം: കുടുംബശ്രീ വാഴൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-45. യോഗ്യത:പ്ലസ് ടു. അപേക്ഷകർ വാഴൂർ ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 ദിവസത്തെ റെസിഡൻഷ്യൽ പരിശീലനം ഉണ്ടായിരിക്കും.
താല്പര്യമുളളവർ വെളളകടലാസ്സിൽ എഴുതിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത പ്രമാണങ്ങളുടെ പകർപ്പ്, അയൽക്കൂട്ട കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം എന്നു തെളിയിക്കുന്ന സി.ഡി.എസിന്റെ കത്ത് എന്നിവ സഹിതം ജൂലൈ 25ന് വൈകിട്ട് അഞ്ചിനു മുൻപായി കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം.
നമ്പർ :0481-2302049

2. ചിൽഡ്രൻസ് ഹോമിൽ ഒഴിവ്

പത്തനംതിട്ട : വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കോന്നിയിൽ പ്രവർത്തനം ആരംഭിക്കുന്ന ചിൽഡ്രൻസ് ഹോമിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, വേതനം എന്ന ക്രമത്തിൽ: ഹോം മാനേജർ, എംഎസ്ഡബ്ല്യൂ/പിജി ഇൻ സൈക്കോളജി, സോഷ്യോളജി, 22500 രൂപ. ഫീൽഡ് വർക്കർ കം കേസ് വർക്കർ, എംഎസ് ഡബ്ല്യൂ/ പിജി ഇൻ സൈക്കോളജി, സോഷ്യോളജി,1 6000 രൂപ. സൈകോളജിസ്റ്റ് പാർട്ട് ടൈം (ആഴ്ചയിൽ 2 ദിവസം), പിജി ഇൻ സൈക്കോളജി (ഒരു വർഷത്തെ പ്രവർത്തി പരിചയം), 12000 രൂപ.
കുക്ക്, അഞ്ചാം ക്ലാസ്, 12000 രൂപ. ലീഗൽ കൗൺസിലർ പാർട്ട് ടൈം, എൽഎൽബി, 10000 രൂപ. അപേക്ഷ അയയ്ക്കേണ്ട വിലാസം ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി, എലിയറയ്ക്കൽ, കോന്നി പിഒ, 689691.

3.അങ്കണവാടി വർക്കർ/ഹെൽപർ ഒഴിവ്

കൊല്ലം : പുനലൂർ ഐ സി ഡി എസ് പ്രൊജക്ടിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ സ്ഥിരം ഒഴിവിലേക്ക്
വനിതകൾക്ക് അപേക്ഷിക്കാം. പുനലൂർ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരും പൂർണ ആരോഗ്യമുളളവരുമാകണം.

ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 18-46 വയസ്. പട്ടികജാതി
പട്ടികവർഗ വിഭാഗക്കാർക്ക് മൂന്നുവർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
യോഗ്യത: വർക്കർ - പത്താം ക്ലാസ് പാസായിരിക്കണം, പ്രീ- പ്രൈമറി സ്കൂൾ ടീച്ചർ, നഴ്സറി ടീച്ചർ പരിശീലനം ഉളളവർക്ക് മുൻഗണന. ഹെൽപ്പർ തസ്തികയ്ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം.

പത്താം ക്ലാസ് പാസാകരുത്.അപേക്ഷകളുടെ നിർദിഷ്ട മാതൃക പുനലൂർ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും പുനലൂർ നഗരസഭയിലും ലഭിക്കും.

അപേക്ഷകൾ ജൂലൈ 31 നകം ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് പുനലൂർ പ്രൊജക്ടാഫീസ്, പുനലൂർ കാർഷിക വികസന ബാങ്ക് ബിൽഡിങ്, തൊളിക്കൊട് പി ഒ, 691333 വിലാസത്തിൽ ലഭിക്കണം.
ഫോൺ: 9446524441.

(4) അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്
എറണാംകുളം : നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുളള കോട്ടുവളളി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും, അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുളളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി കോട്ടുവളളി ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകരുടെ പ്രായം 2023 ജനുവരി 1ന് 18 വയസ് പൂർത്തിയായിരിക്കണം. 46 വയസ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ 2023 ജൂലൈ 18 മുതൽ ആഗസ്റ്റ് 5ന് വൈകീട്ട് 5 വരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2448803.

5.സൈക്കോളജി അപ്രന്റീസ് ഇന്റർവ്യൂ 18ന്
ജീവനി കോളജ് മാനസിക അവബോധ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഗവ. ആർട്സ് കോളജ്, തൈക്കാട് ഗവ. ടീച്ചർ എജുക്കേഷൻ കോളജ്, സ്വാതി തിരുനാൾ ഗവ. സംഗീത കോളജ്, ഗവ. സംസ്കൃത കോളജ് എന്നിവിടങ്ങളിലേക്ക് ഒരു സൈക്കോളജി അപ്രിന്റിസിനെ താത്കാലികമായി നിയമിക്കുന്നതിന് 18ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. റഗുലർ പഠനത്തിലൂടെ സൈക്കോളജിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം അഭിലഷണീയം. ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: 0471- 2323040/9645881884, വെബ്സൈറ്റ്: www.gactvm.org.
6. കമ്പ്യൂട്ടർ പ്രോഗ്രാമർ ഇന്റർവ്യൂ 18ന്
കണ്ണൂർ : ചീമേനി ഐ എച്ച് ആർ ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഈ അധ്യയന വർഷത്തേക്കുള്ള താൽക്കാലിക കമ്പ്യൂട്ടർ പ്രോഗ്രാമർ ഇന്റർവ്യൂ ജൂലൈ 18ന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. 60 ശതമാനം മാർക്കോടെയുള്ള ബി എസ് സി കമ്പ്യൂട്ടർ സയൻസ് പി ജി ഡി സി എ എന്നിവയാണ് യോഗ്യത. താൽപര്യമുളളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പളളിപ്പാറയിലുളള കോളേജ് ഓഫീസിൽ ഹാജരാകണം.
ഫോൺ: 8547005052, 9447596129.

(3) ഇന്റർവ്യൂ
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസിന് ( KASP കീഴിൽ വാർഡ് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിലേക്ക് നിയമനം നടത്തുന്നു. 690 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത : ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് വി എച്ച് എസ് ഇ നഴ്സിംഗ്.
പ്രായപരിധി : 45 വയസ്സിനു താഴെ. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 19ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

(4) ഇന്റർവ്യൂ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP ) കീഴിൽ സ്റ്റാഫ് നഴ്സ് ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ പതിനായിരം രൂപ സ്റ്റൈപ്പൻഡ് നൽകും. യോഗ്യത : ഡി എം ഇ അംഗീകരിച്ച ബി എസ് സി നഴ്സിംഗ് / ജി എൻ എം പ്രായപരിധി : 18-35 വയസ്സ് . താൽപര്യമുളള ഉദ്ദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 18ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain