കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ, temporary jobs kerala

കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ, temporary jobs kerala


കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ഗവ താത്കാലിക ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

കണ്ണൂർ : തലശ്ശേരി താലൂക്കിലെ നീർവേലി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റ്ൽ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ജൂലൈ 20ന് വൈകീട്ട് അഞ്ച് മണിക്കകം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

(2) തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ്
കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോ ണിക്സ് എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഒഴിവുണ്ട്.ഇലക്ട്രിക്കൽ
ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ ബി.ടെക്ക്/ ബി.ഇ ബിരുദവും, എം.ടെക്ക് / എം. ഇ ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസുമാണ് യോഗ്യത.
യോഗ്യതയുള്ളവർ ജൂലൈ 19ന് വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷിക്കണം.

ഫോൺ നമ്പർ 04712300484
ഫോൺ നമ്പർ 04712300485
ഫോൺ നമ്പർ 9074866202
വെബ്സൈറ്റ് ലിങ്ക്
http://www.gecbh.ac.in

(3) തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സയന്റിഫിക് ഓഫീസർ നിയമനത്തിനായി ജൂലൈ 19ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ഒഴിവ്: 1
യോഗ്യത: MSc ബയോളജിക്കൽ സബ്ജക്ട്/ കെമിസ്ട്രി/ ബയോകെമിസ്ട്രി പരിചയം: 2 വർഷം
പ്രായം: 18 - 36 വയസ്സ് ( SC/ ST/ OBCതുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 45,000 രൂപ
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


(4) എറണാകുളം: മുവാറ്റുപുഴ ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന് കീഴിൽ മാതിരപ്പിള്ളി നേര്യമംഗലം എന്നീ സ്ഥലങ്ങളിൽ പെൺകുട്ടികൾ ക്കായും പിണവൂർകുടിയിൽ ആൺകുട്ടികൾ ക്കായും പ്രവർത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റലുകളിലെ കുട്ടികളുടെ രാത്രി കാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് റസിഡന്റ് ട്യൂട്ടർമാരെ ബി.എഡ്ബിരുദധാരികളിൽ നിന്നും 12,000 രൂപ വേതന.വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ജോലിയിൽ മുൻപരിചയമുള്ളവർക്കും അധിക യോഗ്യത ഉള്ളവർക്കും എസ്.സി എസ്.റ്റി വിഭാഗക്കാർക്കും മുൻഗണന.
അപേക്ഷകർ മുവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ല പട്ടികവർഗ്ഗ വികസന വകുപ്പ് ആഫീസറുടെ ആഫീസിൽ ജൂലൈ 21 ന് രാവിലെ 11.00 ന് നടത്തുന്ന ഇന്റർവ്യൂവിൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
തെരഞ്ഞെടുക്കപ്പെടുന്നവർ ഹോസ്റ്റലിൽ താമസിച്ച് സേവനം ചെയ്യേണ്ടതാണ്, നിയമനം താൽകാലികവും 31/03/2024 വരെ മാത്രം കാലാവധി ഉള്ളതുമായിരിക്കും

(5) തിരുവനന്തപുരം : പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കുന്നു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജൂലായ് 22 രാവിലെ 10ന് വെളളറട മെഡിക്കൽ ഓഫീസറുടെ മുൻപാകെ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
പ്രതിമാസ ശമ്പളം 41,000 രൂപ.

(6) എറണാകുളം: മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ മാതിരപ്പിള്ളി, നേര്യമംഗലം എന്നീ സ്ഥാപനങ്ങളിലെ പെൺകുട്ടികൾക്കും പിണവൂർകുടിയിൽ ആൺകുട്ടികൾക്കായും പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ കുട്ടികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു.
ബി. എഡ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 12,000 രൂപ. എസ്.സി, എസ് ടി വിഭാഗക്കാർക്കും ഈ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണന.
താല്പര്യമുള്ളവർ മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് ഓഫീസിൽ ഈ മാസം 21ന് രാവിലെ 11 ന് നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം.

(7) കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP ) കീഴിൽ വാർഡ് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിലേക്ക് നിയമനം നടത്തുന്നു. 690 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം.
യോഗ്യത : ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് / ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് /വി എച്ച് എസ് ഇ നഴ്സിംഗ്. പ്രായപരിധി : 45 വയസ്സിനു താഴെ.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 19ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain