വെസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ അവസരം; 1191 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

വെസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ അവസരം; 1191 ഒഴിവുകളിലേക്ക് അപേക്ഷിക്കാം


വെസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ westerncoal.in വഴി അപേക്ഷിക്കാന്‍ സാധിക്കും. സെപ്റ്റംബര്‍ 1 മുതല്‍ സെപ്റ്റംബര്‍ 16 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക. 1191 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ജോലി - ഒഴിവുകൾ

ട്രേഡ് അപ്രന്റിസ്: 815
സെക്യൂരിറ്റി ഗാര്‍ഡ്: 60
ഗ്രാജ്വേറ്റ് അപ്രന്റിസ്: 101
ടെക്‌നീഷ്യന്‍ അപ്രന്റിസ്: 215

തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അപ്രന്റീസ്ഷിപ്പ് പരിശീലന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. വിജ്ഞാപനം അനുസരിച്ച് അവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 18 വയസ്സിനും 25 വയസ്സിനും ഇടയില്‍ ആയിരിക്കണം. അപേക്ഷകളുടെ സൂക്ഷ്മപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, വൈദ്യപരിശോധന എന്നിവ ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.

വെബ്സൈറ്റ് ലിങ്ക് -CLICK HERE

മറ്റു ജോലി ഒഴിവുകളും ചുവടെ

🔺എ സി മെക്കാനിക്ക് താത്ക്കാലിക നിയമനം നടത്തുന്നു.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ എ സി മെക്കാനിക്ക് തസ്തികയിൽ 690 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 14-ന് 11.30ന് ഐഎംസിഎച്ച് എച്ച്ഡിഎസ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാക്കണം. പ്രായപരിധി: 18 വയസ്സിനും 40 വയസ്സിനും മധ്യേ. സർക്കാർ അംഗീകൃത ഐടിഐ/ എൻസിവിടി സർട്ടിഫിക്കറ്റ് ഇൻ എ സി ആന്റ് റഫ്രിജറേഷൻ മെക്കാനിക് ടെക്നോളജിയും എ സി ആന്റ് റഫ്രിജറേഷൻ ഇൻ മൾട്ടി സ്റ്റോർഡ് ബിൽഡിം​ഗിലുള്ള ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

🔺പുരാരേഖ വകുപ്പിൽ ഡയറക്ടർ ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന പുരാരേഖാവകുപ്പിന്റെ ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസ്/സെക്കൻസ് ക്ലാസോടെ ഹിസ്റ്ററിയിൽ മാസ്റ്റർ ബിരുദം.നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽ നിന്നോ ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഉള്ള ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ആർക്കൈവൽ സ്റ്റഡീസ്.

ഹിസ്റ്ററി/ആർക്കൈവ്സ് മേഖലയിൽ പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള ഗവേഷണ പ്രസിദ്ധീകരണം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിന്റെ പുരാതന ലിപികളെക്കുറിച്ചുള്ള അറിവ്, ചരിത്രത്തിൽ പി.എച്ച്.ഡി എന്നിവ അഭിലഷണീയം അപേക്ഷ സെക്രട്ടറി, സാംസ്കാരിക കാര്യ വകുപ്പ്, മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ 26നകം നൽകണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain