ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നിയോഗ്'തൊഴിൽമേള 12-ന്.

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നിയോഗ്'തൊഴിൽമേള 12-ന്.

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നേതൃത്വത്തിൽ 'നിയോഗ്' മെഗാ തൊഴിൽമേള നടത്തും. ഫാത്തിമ മാതാ നാഷണൽ കോളേജിൽ 12-ന് രാവിലെ 10-ന് നടത്തും.

ബാങ്കിങ്, ഫിനാൻസ്, അക്കൗണ്ട്‌സ്, സെയിൽസ്, മാർക്കറ്റിങ്, അഡ്മിനിസ്‌ട്രേഷൻ, എച്ച്.ആർ., ഐ.ടി., എജുക്കേഷൻ, ടെലി കമ്യൂണിക്കേഷൻ, ഓട്ടോമൊബൈൽസ്, മെഡിക്കൽ, പാരാമെഡിക്കൽ എന്നീ വിഭാഗങ്ങളിലെ തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുക്കും. 3000 ഒഴിവുകളാണുള്ളത്.

എംപ്ലോയബിലിറ്റി സെന്റർ കൊല്ലം എന്ന ഫെയ്‌സ്ബുക്ക് പേജിൽ നൽകിയ എൻ.സി.എസ്. പോർട്ടൽ ക്യു.ആർ.കോഡ് വഴി രജിസ്റ്റർ ചെയ്യാം. തുടർന്നു ലഭിക്കുന്ന എൻ.സി.എസ്. ഐ.ഡി.യും അഞ്ച് ബയോഡേറ്റയും സഹിതം മേളയിൽ പങ്കെടുക്കണം. സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യമുണ്ട്.
ഫോൺ: 8281359930, 0474 2740615.

✅ Mega Job Fair 2023 Register Now.

നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്കായി ICM കമ്പ്യൂട്ടേഴ്സ്, കുടുംബ്രശി മിഷൻ, വൈക്കം മാനേജ്മെന്റ് അസോസിയേഷൻ എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന ലക്ഷ്യ 2023 തൊഴിൽമേള ഓഗസ്റ്റ് 5 ശനിയാഴ്ച ICM ക്യാമ്പസിൽ.

ബാങ്കിംഗ്, നോൺ ബാങ്കിംഗ്, ഫിനാൻസ്, ടെലികോം, എഡ്യൂക്കേഷണൽ, ഹോസ്പിറ്റൽ, ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ടിംഗ്, എഞ്ചിനീയറിങ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ SSLC മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

ഏത് ജില്ലയിലുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്ന ഈ തൊഴിൽമേളയിൽ രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഗൂഗിൾ ഫോമിൽ👇


ഇൻഫോപാർക്ക്, മൾട്ടി നാഷണൽ കമ്പനികൾ കൂടാതെ ലുലു ഹൈപ്പർമാർക്കറ്റ്, ജോയ് ആലുക്കാസ്, ചിക്കിംഗ്, ഇസാഫ്, എസ് ബി ഐ ലൈഫ്, തുടങ്ങി വിവിധ കമ്പനികളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് തൊഴിൽമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശ പഠനം, ജോലി അന്വേഷിക്കുന്നവർക്ക് പ്രത്യേക ഗൈഡൻസ് നൽകുന്നതിന് വേണ്ടിയുള്ള വിഭാഗവും തൊഴിൽ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോട്ടയം, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ നിന്നും നഴ്സിംഗ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് online Interview നടത്തുന്നതായിരിക്കും.

കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യുക (കമ്പനികളുടെ വിശദവിവരങ്ങളും ഒഴിവുകളും ഗൂഗിൾ ഫോമിൽ ലഭ്യമാണ്). കൂടുതൽ വിവരങ്ങൾക്ക് 8891940092

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain