ദുബായ് വിളിക്കുന്നു; ഡ്രൈവർക്ക് മാസ ശമ്പളം 1.5 ലക്ഷത്തിന് മുകളില്‍: ഓഫീസ് ജോലി ഒഴിവുകളും

ദുബായ് വിളിക്കുന്നു; ഡ്രൈവർക്ക് മാസ ശമ്പളം 1.5 ലക്ഷത്തിന് മുകളില്‍: ഓഫീസ് ജോലി ഒഴിവുകളും.


ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ‌ടി‌എ) അനുബന്ധ സ്ഥാപനമായ ദുബായ് ടാക്സി കോർപ്പറേഷന് (ഡി‌ടി‌സി) കീഴില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. ലിമോസിൻ ഡ്രൈവർമാർ, സ്കൂൾ ബസ് ഡ്രൈവർമാർ, ബസ് സൂപ്പർവൈസർ/അറ്റൻഡർ എന്നിവരെയാണ് സ്ഥാപനം റിക്രൂട്ട് ചെയ്യുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.

7,000 ദിർഹത്തിൽ കൂടുതൽ പ്രതിമാസ വരുമാനം വാഗ്ദാനമാണ് ലിമോസിൻ ഡ്രൈവർ ജോലിക്ക് വാഗ്ദാനം ചെയ്യുന്നത്. അതായത് മാസം ഒന്നര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് രണ്ട് വർഷത്തെ പരിചയവും സ്വന്തം രാജ്യത്തേത്, യുഎഇ അല്ലെങ്കിൽ ജിസിസി ഡ്രൈവിംഗ് ലൈസൻസും ആവശ്യമാണ്.

സ്കൂൾ ബസ് ഡ്രൈവർ
തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2,700 ദിർഹം ശമ്പളം നൽകും. അപേക്ഷകർ 23 നും 45 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. യുഎഇ ഡ്രൈവിംഗ് ലൈസൻസും (ഹെവി വെഹിക്കിൾ നമ്പർ 6) ആവശ്യമാണ്. ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
ബസ് സൂപ്പർവൈസർ/അറ്റൻഡർമാരുടെ ഒഴിവിലേക്ക്

ദുബായ് ടാക്‌സി 23 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളെയാണ് നിയമിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 1,500-ദിർഹം 1,800 പ്രതിമാസ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഉദ്യോഗാർത്ഥികള്‍ക്ക് ദുബായ് ടാക്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ഖലീജ് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഡ്രൈവർമാരുടെയും സൂപ്പർവൈസർമാരുടെയും ജോലികൾക്കായുള്ള വാക്ക്-ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 11, വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 വരെ പ്രിവിലേജ് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് എം-11, അബു ഹെയിൽ സെന്ററിൽ നടക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain