നല്ലൊരു ജോലി നേടാം,ലക്ഷ്യ 2023 തൊഴിൽമേള ഓഗസ്റ്റ് 5 ശനിയാഴ്ച

ലക്ഷ്യ 2023 തൊഴിൽമേള ഓഗസ്റ്റ് 5 ശനിയാഴ്ച ICM ക്യാമ്പസിൽ.Mega Job Fair 2023 Register Now.

നല്ലൊരു ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കായി ICM കമ്പ്യൂട്ടേഴ്സ്, കുടുംബ്രശി മിഷൻ, വൈക്കം മാനേജ്മെന്റ് അസോസിയേഷൻ എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന ലക്ഷ്യ 2023 തൊഴിൽമേള ഓഗസ്റ്റ് 5 ശനിയാഴ്ച ICM ക്യാമ്പസിൽ.

ബാങ്കിംഗ്, നോൺ ബാങ്കിംഗ്, ഫിനാൻസ്, ടെലികോം, എഡ്യൂക്കേഷണൽ, ഹോസ്പിറ്റൽ, ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ടിംഗ്, എഞ്ചിനീയറിങ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ SSLC മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.


ഏത് ജില്ലയിലുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്ന ഈ തൊഴിൽമേളയിൽ രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഗൂഗിൾ ഫോമിൽ.


ഇൻഫോപാർക്ക്, മൾട്ടി നാഷണൽ കമ്പനികൾ കൂടാതെ ലുലു ഹൈപ്പർമാർക്കറ്റ്, ജോയ് ആലുക്കാസ്, ചിക്കിംഗ്, ഇസാഫ്, എസ് ബി ഐ ലൈഫ്, തുടങ്ങി വിവിധ കമ്പനികളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് തൊഴിൽമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശ പഠനം, ജോലി അന്വേഷിക്കുന്നവർക്ക് പ്രത്യേക ഗൈഡൻസ് നൽകുന്നതിന് വേണ്ടിയുള്ള വിഭാഗവും തൊഴിൽമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോട്ടയം, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ നിന്നും നഴ്സിംഗ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് online Interview നടത്തുന്നതായിരിക്കും.
കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യുക (കമ്പനികളുടെ വിശദവിവരങ്ങളും ഒഴിവുകളും ഗൂഗിൾ ഫോമിൽ ലഭ്യമാണ്). കൂടുതൽ വിവരങ്ങൾക്ക് 8891940092.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain