നിയുക്തി 2023 തൊഴിൽ മേള വഴി ജോലി നേടാൻ അവസരം.

നിയുക്തി 2023 തൊഴിൽ മേള വഴി ജോലി നേടാൻ അവസരം.


തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ ആഗസ്റ്റ് 19ന് നിയുക്തി 2023 തൊഴിൽ മേള സംഘടിപ്പിക്കുന്നു.

www.jobfest.kerala.gov.in ൽ Job Seeker Registration എന്ന ലിങ്കിലൂടെ ലഭിക്കുന്ന യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം അപേക്ഷിക്കാം.
രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ഹാൾ ടിക്കറ്റുമായി അന്നേ ദിവസം കോളജിൽ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം എത്തണം. ഹാൾ ടിക്കറ്റിൽ അനുവദിച്ച സമയത്തിൽ മാത്രമേ ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ പാടുള്ളൂ.

യോഗ്യതകൾ

എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ/ഡിപ്ലോമ, ബി.ടെക്, എം.ബി.എ, ഹോട്ടൽ മാനേജ്മെന്റ്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതകളുള്ളവർക്ക് നിരവധി അവസരങ്ങൾ ലഭ്യമാണ്.

ഉദ്യോഗാർഥികൾക്കുള്ള മറ്റ് നിർദേശങ്ങൾ ഹാൾ ടിക്കറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2741713, 0471-2992609, 9656841001.

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം
 
ജില്ലാ എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് 19ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സി,പ്ലസ്,ബിരുദം, ബി.സി.എ, ബി.ബി.എ. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.സി.എ. (ഓട്ടോമൊബൈൽ/ മെക്കാനിക്ക്, ഐ.ടി.ഐ (എം.എം.വി). ബിടെക്ക്(സി.എസ്, ഐ.ടി, സിവിൽ), ഡി.ഫാം, ബി.ഫാം, എം.ഫാം, ഫാം.ഡി യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
18 മുതൽ 35 വയസ് വരെയാണ് 
പ്രായ പരിധി. താൽപ്പര്യമുള്ളവർ ആഗസ്റ്റ് 18 നുള്ളിൽ emp.centreekm@gmail.com
എന്ന ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഫോൺ : 0484-2422452, 2427494

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain