സാമൂഹ്യകാരോഗ്യ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു

സാമൂഹ്യകാരോഗ്യ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു


സാമൂഹ്യകാരോഗ്യ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി നിയമനം നടത്തുന്നു.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടെ ചെയ്യുക 

പ്രായം: 18-55. വയസ്സ് 
യോഗ്യത : എട്ടാം ക്ലാസ് പാസ്സ് 
ഉയരം :165 സെ.മീ, നെഞ്ചളവ് (നോര്‍മല്‍) 80 സെ.മീ, നെഞ്ചളവ് (എക്‌സ്പാന്‍ഷന്‍) 85 സെ.മീ എന്നിവ ഉണ്ടായിരിക്കണം.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 10 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0466 2256368.

മറ്റു ജോലി ഒഴിവുകളും ചുവടെ

ലൈസന്‍സി അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ 2 റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ ടൗണ്‍, പുറ്റാട് റേഷന്‍ കടകളിലാണ് നിയമനം. വനിത സംവരണമാണ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 3 ന് വൈകീട്ട് 3 നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. നിശ്ചിത മാതൃകയിലുളള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകകളും ജില്ലാ സപ്ലൈ ഓഫീസിലും civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
ഫോണ്‍: 04936 202273.

🔺അധ്യാപക നിയമനം

 മേപ്പാടി ഗവ. പോളിടെക്നിക്ക് കോളേജില്‍ കണക്ക് അധ്യാപകന്‍, മെക്കാനില്‍ ഫോര്‍മാന്‍ എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 8 ന് രാവിലെ 11 ന് മേപ്പാടി താഞ്ഞിലോടുള്ള പോളിടെക്നിക്ക് കോളേജില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മത്സര പരീക്ഷക്കും കൂടിക്കാഴ്ച്ചക്കും ഹാജരാകണം.
ഫോണ്‍ 04936 282095, 9400006454.

🔺കുടുംബശ്രീ, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം പാലക്കാട് ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. പാലക്കാട് ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് യോഗ്യത. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവര്‍ക്കും അപേക്ഷിക്കാം. പ്രായം 25 നും 45 നും മധ്യേ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ആഗസ്റ്റ് 11 ന് വൈകിട്ട് അഞ്ചിനകം എത്തിക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain