പി എസ് സി പരീക്ഷ വേണ്ട; സർക്കാർ സ്ഥാപനങ്ങളിൽ അവസരം, താൽക്കാലിക ഒഴിവുകൾ അറിയാം

പി എസ് സി പരീക്ഷ വേണ്ട; സർക്കാർ സ്ഥാപനങ്ങളിൽ അവസരം, താൽക്കാലിക ഒഴിവുകൾ അറിയാം.


🔺ലാബ് അറ്റന്‍ഡര്‍ താല്‍ക്കാലിക നിയമനം

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നിലവിലുള്ള ലാബ് അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍കാലികമായി നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 11 ന് രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായപരിധി 18 മുതല്‍ 41 വരെ. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (എസ്എസ്എല്‍സി, എംഎല്‍ടി) ഒറിജിനലും, പകര്‍പകളും, തിരിച്ചറിയല്‍ രേഖകളും സഹിതം ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസ്, കാക്കനാട് (ഷാപ്പുപടി ബസ്റ്റോപ്പിന് സമീപം) ഹാജരാകണം. ഫോണ്‍: 0484 2955687

🔺ലേണിങ് സപ്പോർട്ട് അസിസ്റ്റന്റ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജൂലൈ ആറു വരെ കാലാവധിയുളള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ "മഴവില്ല് 2.0. സയന്റിഫിക് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രോജക്ട് ഓഫ് KSCSTE-KFRI" ൽ ഒരു ലേണിങ് സപ്പോർട്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

🔺ഡെപ്യൂട്ടേഷൻ ഒഴിവുകൾ

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. www.kelsa.nic.in.
സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ

🔺കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളുണ്ട്. ജനറൽ നഴ്‌സിങ് മിഡ് വൈഫറി/ ബി.എസ്‌സി നഴ്‌സിങ് നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ ആണ് യോഗ്യത.

പ്രായം 18 - 41. വേതനം 17000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 19 നു വൈകിട്ട് അഞ്ചു മണി. അഭിമുഖം ഓഗസ്റ്റ് 23 നു രാവിലെ 11 മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും.

🔺താത്കാലിക നിയമനം

തൃശൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള തൃശ്ശൂർ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈംനിംഗ്, വടക്കാഞ്ചേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈംനിംഗ് എന്നീ സ്ഥാപനങ്ങളിലേക്ക് ജൂനിയർ ഇൻസ്ട്രക്ടർ (ടെയ്ലറിംഗ്) അധ്യാപക തസ്തികയുടെ 3 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 9 ന് രാവിലെ 10.30 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തൃശൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.
ഫോൺ : 0487 2333460

🔺വർക്ക് എക്സ്പീരിയൻസ് ടീച്ചർ ഒഴിവ്

ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2023-24 അദ്ധ്യയന വർഷത്തിൽ വർക്ക് എക്സ്പീരിയൻസ് ടീച്ചർ ഒഴിവിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും തസ്തികയിൽ പി എസ് സി നിഷ്കർഷിക്കുന്ന യോഗ്യതയും കെ ടെക്ട് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ, ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ആഗസ്റ്റ് പത്തിന് രാവിലെ 10.30 ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
ഫോൺ: 0480 2960400, 0480 2706100

🔺ഡെപ്യൂട്ടി ജനറൽ മേനേജർ അപേക്ഷ ക്ഷണിച്ചു.

എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഡെപ്യൂട്ടി ജനറൽ മേനേജർ തസ്തികയിൽ സ്ഥിരം ഒഴിവ്. ശമ്പളം 85000- 117600 രൂപ. വിദ്യാഭ്യാസ യോഗ്യത ബിരുദം, സി എ, സി ഡബ്ല്യൂ. 15 വർഷത്തെ പ്രവർത്തിപരിചയമുള്ള 50 വയസ്സിനെ താഴെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 14ന്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസുമായി ബന്ധപ്പെടുക.

🔺ഗസ്റ്റ് ലക്ചറർ
മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ മാത്തമാറ്റിക്സ് വിഭാഗം ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 10ന് രാവിലെ 10ന് നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ രജിസ്റ്റർ നമ്പർ, യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

🔺ഗസ്റ്റ് ലക്ചറർ ഒഴിവുകൾ.

കാഞ്ഞിരംകുളം ഗവ. കെ.എൻ.എം. ആർട്സ് ആൻഡ് സയൻസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് ലകചററെ 2024 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. കൊമേഴ്സ് വിഭാഗം ഇന്റർവ്യൂ ആഗസ്റ്റ് 10ന് രാവിലെ 11നും സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഇന്റർവ്യൂ ഓഗസ്റ്റ് 11ന് രാവിലെ 11നും ഇക്കണോമിക്സ് വിഭാഗം ഇന്റർവ്യൂ ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് 12നും നടക്കും.

🔺ഓംബുഡ്‌സ്‌പേഴ്‌സൺ നിയമനം

മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എ ഓംബുഡ്‌സ്‌പേഴ്‌സണെ കോട്ടയം ജില്ലയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.kerala.gov.in, www.lsgkrala.gov.in, www.rdd.kerala.gov.in, www.nregs.kerala.gov.in എന്നിവയിൽ ലഭിക്കും. അപേക്ഷകൾ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം), മൂന്നാംനില, റവന്യുകോപ്ലക്‌സ്, പബ്ലിക് ഓഫീസ്, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ 23ന് വൈകിട്ട് 5നകം ലഭിക്കണം. ഫോൺ: 0471-2313385, 1800 425 1004 (Helpline). ഇ-മെയിൽ: mgnregakerala@gmail.com.

🔺സാമൂഹ്യകാരോഗ്യ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി നിയമനം നടത്തുന്നു.

പ്രായം 18-55. വയസ്സ് 
എട്ടാം ക്ലാസ് പാസായിരിക്കണം.
ഉയരം 165 സെ.മീ, നെഞ്ചളവ് (നോര്‍മല്‍) 80 സെ.മീ, നെഞ്ചളവ് (എക്‌സ്പാന്‍ഷന്‍) 85 സെ.മീ എന്നിവ ഉണ്ടായിരിക്കണം.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 10 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0466 2256368.

🔺ലൈസന്‍സി അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ 2 റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ ടൗണ്‍, പുറ്റാട് റേഷന്‍ കടകളിലാണ് നിയമനം. വനിത സംവരണമാണ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 3 ന് വൈകീട്ട് 3 നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. നിശ്ചിത മാതൃകയിലുളള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകകളും ജില്ലാ സപ്ലൈ ഓഫീസിലും civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
ഫോണ്‍: 04936 202273.

🔺അധ്യാപക നിയമനം

 മേപ്പാടി ഗവ. പോളിടെക്നിക്ക് കോളേജില്‍ കണക്ക് അധ്യാപകന്‍, മെക്കാനില്‍ ഫോര്‍മാന്‍ എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 8 ന് രാവിലെ 11 ന് മേപ്പാടി താഞ്ഞിലോടുള്ള പോളിടെക്നിക്ക് കോളേജില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മത്സര പരീക്ഷക്കും കൂടിക്കാഴ്ച്ചക്കും ഹാജരാകണം.
ഫോണ്‍ 04936 282095, 9400006454.

🔺കുടുംബശ്രീ, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം പാലക്കാട് ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. പാലക്കാട് ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് യോഗ്യത. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവര്‍ക്കും അപേക്ഷിക്കാം. പ്രായം 25 നും 45 നും മധ്യേ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ആഗസ്റ്റ് 11 ന് വൈകിട്ട് അഞ്ചിനകം എത്തിക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain