ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ വഴി ജോലി നേടാം

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ വഴി ജോലി നേടാം


ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മൃദുലം ത്വക്ക്‌രോഗ അലര്‍ജി ക്ലിനിക്കിലെ മെഡിക്കല്‍ ഓഫീസര്‍, വനിതാ അറ്റന്‍ഡര്‍ എന്നീ ഒഴിവുകളിലേക്ക് വോക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു.

യോഗ്യത; മെഡിക്കല്‍ ഓഫീസര്‍- അഗദതന്ത്രം എം ഡി/ കായചികിത്സ എം ഡി, റ്റി സി എം സി രജിസ്‌ട്രേഷന്‍. (പി ജി ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ കോസ്മറ്റോളജി (പി ജി ഡി സി സി ), ഫെലോഷിപ്പ് ഇന്‍ മെഡിക്കല്‍ കോസ്‌മെറ്റോളജി (എഫ് എം സി), ഫെലോഷിപ്പ് ഇന്‍ അസ്‌തെറ്റിക്ക് മെഡിസിന്‍ (എഫ് എ എം) ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
വനിതാ അറ്റന്‍ഡര്‍ - പത്താം ക്ലാസ് വിജയിച്ചവര്‍ (ബ്യൂട്ടീഷന്‍ കോഴ്‌സ് പാസായവര്‍ക്ക് മുന്‍ഗണന)

🔺പ്രായപരിധി: 45 വയസ്.

ഓഗസ്റ്റ് 18ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അസല്‍ രേഖകളുമായി ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം. ഫോണ്‍ 0474 2745918

മറ്റു ജോലി ഒഴിവുകളും

🔺ഇന്റര്‍വ്യൂ വെല്‍ഫയര്‍ ഓര്‍ഗനൈസര്‍

സൈനികക്ഷേമ വകുപ്പില്‍ വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ (വിമുക്തഭഡൻമാർ മാത്രം) (കാറ്റഗറി നമ്പര്‍: 749/2021) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 22ന് ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഓഫീസുമായി ബന്ധപ്പെടണം എന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

🔺ഗവേഷണ പ്രോജക്റ്റുകളിൽ നിയമനം നടത്തുന്നു 

ഐസിഫോസിന്റെ ഗവേഷണ പ്രോജക്ടുകളിൽ റിസർച്ച് അസോസിയേറ്റിനെയും റിസർച്ച് അസിസ്റ്റന്റിനേയും കരാറിൽ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013, 9400225962.
അഭിമുഖം 22 ന്

🔺തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിൽ 2023-24 അധ്യയന വർഷത്തിലേക്ക് KGTE പ്രിന്റിംഗ് ടെക്‌നോളജി (Pre-Press & Press Work) കോഴ്‌സിൽ ജൂനിയർ ഇൻസ്‌പെക്ടർ (Printing Technology) തസ്തികയിലേക്ക് രണ്ട് താത്കാലിക ഒഴിവുണ്ട്. അഭിമുഖം ആഗസ്റ്റ് 22 രാവിലെ 10 മണിക്ക് കോളജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം.

വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്. യോഗ്യത : കെ.ജി.റ്റി.ഇ പ്രീ പ്രെസ് ഓപ്പറേഷൻ ആൻഡ് പ്രസ് വർക്ക് അല്ലെങ്കിൽ മൂന്ന് വർഷ പ്രിന്റിംഗ് ടെക്‌നോളജി ഡിപ്ലോമ.

🔺താത്കാലിക ഒഴിവ്

സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ റിഗ്ഗർ തസ്തികയിൽ ഓപ്പൺ, പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാർക്ക് ഏഴു താത്ക്കാലിക ഒഴിവുകൾ നിലവിലുണ്ട്. എട്ടാം ക്ലാസ്സ്‌ വരെ വിദ്യാഭ്യാസ യോഗ്യതയും മലയാളം എഴുതാനും വായിക്കാനും കഴിവുള്ളവർക്കും ഖലാസി ആയി രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള 18 നും 41 ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ ഒന്നിന് മുമ്പ് യോഗ്യത തെളിയ്ക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0484 2422458

🔺തൊഴിൽ മേള വഴി ജോലി.

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ ആഗസ്റ്റ് 19ന് നിയുക്തി 2023 തൊഴിൽ മേള സംഘടിപ്പിക്കുന്നു.

www.jobfest.kerala.gov.in ൽ Job Seeker Registration എന്ന ലിങ്കിലൂടെ ലഭിക്കുന്ന യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം അപേക്ഷിക്കാം. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ഹാൾ ടിക്കറ്റുമായി അന്നേ ദിവസം കോളജിൽ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം എത്തണം. ഹാൾ ടിക്കറ്റിൽ അനുവദിച്ച സമയത്തിൽ മാത്രമേ ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ പാടുള്ളൂ.

എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ/ഡിപ്ലോമ, ബി.ടെക്, എം.ബി.എ, ഹോട്ടൽ മാനേജ്മെന്റ്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതകളുള്ളവർക്ക് നിരവധി അവസരങ്ങൾ ലഭ്യമാണ്. ഉദ്യോഗാർഥികൾക്കുള്ള മറ്റ് നിർദേശങ്ങൾ ഹാൾ ടിക്കറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2741713, 0471-2992609, 9656841001.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain