താത്കാലിക ജോലി ഒഴിവുകൾ ഗവ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം

താത്കാലിക ജോലി ഒഴിവുകൾ ഗവ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം.

താൽക്കാലികാടിസ്ഥാനത്തിൽ നിയമനം, എ.ബി.സി പ്രോഗാമിൽ ഒഴിവ്

കോട്ടയം: കോട്ടയം സമ്പൂർണ്ണ പേ-വിഷവിമുക്തമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവുനായ്ക്കൾക്കുള്ള എ.ബി.സി - എ.ആർ പ്രോഗ്രാമിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കോട്ടയം കോടിമതയിലെ എ.ബി.സി സെന്ററിലായിരിക്കും നിയമനം. മൃഗപരിപാലകർ, ശുചീകരണ സഹായി ഒഴിവുകളിലാണ് നിയമനം.

ശസ്ത്രക്രിയ കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിലുള്ള മുൻകാല പരിചയം, എ.ബി.സിയിൽ അംഗീകൃത സ്ഥാപനം അല്ലെങ്കിൽ തത്തുല്യ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. എ.ബി.സി സെന്ററിൽ ജോലി ചെയ്തു പരിചയമുള്ളവർക്ക് ശുചീകരണ സഹായിയാകാം. താത്പര്യമുള്ളവർ വെള്ളക്കടലാസിലെഴുതിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 12 ന് കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസിലെത്തി വാക്-ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഫോൺ: 0481 2563726.
മൃഗസംരക്ഷണ വകുപ്പിൽ വാക്ക് ഇൻ ഇന്റർവ്യു

ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് നെടുങ്കണ്ടം ബ്ലോക്കിലേക്ക് വെറ്ററിനറി സർവീസ് പ്രൊവൈഡറെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. രാത്രികാല സേവനത്തിന് താൽപര്യമുള്ള ബിവിഎസ്സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ് ട്രേഷനുമുള്ള വെറ്ററിനറി ബിരുദധാരികൾ ആഗസറ്റ് 10 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ് ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വെറ്ററിനറി ഡോക്ടർ തസ്തികയിലേക്ക് വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. എംപ്ലോയ് മെന്റ് എക്സ്ചേഞ്ചിൽ നിന്നും ഉദ്യോഗാർഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കിൽ 90 ദിവസം വരെയോ ആയിരിക്കും നിയമനം.

🆕 ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം നടത്തുന്നു 

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവർ എന്നിവയാണ് യോഗ്യത. ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫിഷ് സീഡ് ഫാമിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494-2961018 .

🆕 എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്മെന്റ് സർവേയും നടത്തുന്നതിന് എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനായി ഫിഷറീസ് വകുപ്പ് അഭിമുഖം നടത്തുന്നു. 12 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. 20നും 36നും ഇടയിൽ പ്രായമുള്ള ഫിഷറീസ് സയൻസിൽ ബിരുദമോ, അക്വാകൾച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23 രാവിലെ 10.30ന് കമലേശ്വരത്തെ ഓഫീസിൽ ഹാജരാകണമെന്ന് തിരുവനന്തപുരം മേഖല ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2450773

🆕 സഹായി സെന്റർ ഫെസിലിറ്റേറ്റർ

പട്ടികവർഗ വികസന വകുപ്പിന്റെ സഹായി സെന്ററുകളിൽ ഫെസിലിറ്റേറ്റർമാരാകാൻ പട്ടികവർഗ വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് അവസരം. നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ അധികാര പരിധിയിലുള്ള നെടുമങ്ങാട്, കാട്ടാക്കട, വാമനപുരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും, നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിലുമുള്ള സഹായി സെന്ററുകളിലാണ് ഒഴിവ്. 21 നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് വിജയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത.

മലയാളം, ഇംഗ്ലീഷ് ടൈപ്പ് ചെയ്യാനും ഇന്റർനെറ്റ് കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം. ഡാറ്റ എൻട്രി പഠിച്ചവർക്ക് മുൻഗണന ഉണ്ടായിരിക്കുമെന്ന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 16 വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക് 04722 812557

🆕 ട്രേഡ്സ്മാൻ ഒഴിവ്

പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ(ഇലക്ട്രിക്കൽ, ടർണിംഗ്) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ ഓഗസ്റ്റ് നാലിന് സ്കൂൾ ഓഫീസിൽ നടക്കും. ബന്ധപ്പെട്ട ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി./ ഐ.ടി.ഐ.യാണ് യോഗ്യത. താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം രാവിലെ 10ന് എത്തണം. വിശദവിവരത്തിന്
ഫോൺ: 0481 2507556, 9400006469

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain