ആശുപത്രിയിയിലും, മെഡിക്കൽ കോളേജ്, കൂടത്തെ തൊഴിൽ മേള വഴിയും ജോലി നേടാം
ഏറ്റവും വലിയ തൊഴിൽ മേള ഓഗസ്റ്റ് 12ന് നടത്തും.
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരിSB കോളേജും സംയുക്തമായി കോളേജിൽ വെച്ച് ഓഗസ്റ്റ് 12ന് മെഗാ തൊഴിൽ മേള "ദിശ 2023" സംഘടിപ്പിക്കുന്നു.
അൻപതിൽ-പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ ബാങ്കിങ്, നോൺ ബാങ്കിങ് , ഫിനാൻസ്, ടെലികോം, ഐടി ,ടെക്നിക്കൽ ,നോൺ ടെക്നിക്കൽ , ബിപിഒ ,എഡ്യൂക്കേഷണൽ ,ഫാർമസ്യൂട്ടിക്കൽസ് , ഹോസ്പിറ്റൽസ് , ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽസ്, ഇൻഷുറൻസ്, ഓട്ടോമൊബൈൽസ് ,സർവീസ് ,മാനേജ്മെൻ്റ് , ഹെൽത്ത് കെയർ, ഹ്യൂമൺ റിസോഴ്സ് ,എൻജിനീയറിങ്, തുടങ്ങി വിവിധ മേഖലകളിലെ നിരവധി കമ്പനികൾ പങ്കെടുക്കും .കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും മേളയിൽ പങ്കെടുക്കാം
എസ്എസ്എൽസി,പ്ലസ് ടു, ഐ.ടി.ഐ ,ഐ.ടി .സി ,ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ, ,എഞ്ചിനീയറിംഗ് , എം ബി എ , എം.സ്ഡ.ബ്ല്യൂ , നഴ്സിംഗ് തുടങ്ങി വിവിധ തലത്തിലുള്ള യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. രജിസ്ട്രേഷനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0481-2563451/2565452 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ജില്ലാ ഹോമിയോ ആശുപത്രിവാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി
ജില്ലാ ഹോമിയോ ആശുപത്രി നിര്‍വഹണസമിതി മുഖേന 500 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ സെക്യൂരിറ്റി കം നൈറ്റ് വാച്ചറായി താല്‍ക്കാലിക നിയമനത്തിന് യോഗ്യതയുള്ള പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തും.
മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആഗസ്റ്റ് 4ന് രാവിലെ 11 മണിക്കായിരിക്കും അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ്, ജോലിപരിചയം എന്നിവ തെളിയിക്കുന്ന ബയോഡാറ്റയും അസ്സല്‍ രേഖകളും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ആശുപത്രി സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസ്സായവരും ദുശ്ശീലങ്ങള്‍ ഇല്ലാത്തവരും 18 നും 50 നും മധ്യേ പ്രായമുളളവരുമായിരിക്കണം.
മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ കെയര്‍ടേക്കര്‍,സെക്യൂരിറ്റി, ക്ലീനർ, ഒഴിവ്
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങുന്ന എം ബി ബി എസ് പുരുഷ, വനിതാ ഹോസ്റ്റലുകളിലേക്ക് കെയര്‍ടേക്കര്‍ കം സെക്യൂരിറ്റി (പുരുഷന്‍-ഒഴിവുകള്‍ 3), കെയര്‍ടേക്കര്‍ (വനിത-ഒഴിവ് 1), പാര്‍ട്ട് ടൈം ക്ലീനര്‍ (വനിത-ഒഴിവ് 2) എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 7 ന് നടക്കും.
എസ് എസ് എല്‍ സി പാസായിരിക്കണം എന്നതാണ് കെയര്‍ടേക്കര്‍ തസ്തികകളിലേക്കുള്ള യോഗ്യത.
പാര്‍ട്ട് ടൈം ക്ലീനര്‍ തസ്തികളിലേക്ക് അപേക്ഷിക്കുന്നവര്‍ എട്ടാം ക്ലാസ്സ് പാസായിരിക്കണം. കെയര്‍ടേക്കര്‍ തസ്തികയില്‍ 15000 രൂപയും പാര്‍ട്ട് ടൈം ക്ലീനര്‍ തസ്തികയില്‍ 10000 രൂപയുമായിരിക്കും പ്രതിഫലം.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ആഗസ്റ്റ് 7 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 04862233075
എണ്ണൂറില്‍പ്പരം തൊഴിൽ അവസരങ്ങളുമായി ലക്ഷ്യ 2023 തൊഴിൽമേള
ICM കമ്പ്യൂട്ടേഴ്‌സ്, കുടുംബശ്രീ മിഷൻ, വൈക്കം മാനേജ്മെന്റ് അസോസിയേഷൻ എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന ലക്ഷ്യ 2023 തൊഴിൽമേള ഓഗസ്റ്റ് 5 ശനിയാഴ്ച ICM ക്യാമ്പസിൽ.
ഇൻഫോപാർക്ക്, മൾട്ടി നാഷണൽ കമ്പനികൾ കൂടാതെ ലുലു ഹൈപ്പർമാർക്കറ്റ്, ജോയ് ആലുക്കാസ്, ചിക്കിംഗ്, ഇസാഫ്, എസ് ബി ഐ ലൈഫ്, തുടങ്ങി വിവിധ കമ്പനികളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് തൊഴിൽമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദേശ പഠനം/ ജോലി അന്വേഷിക്കുന്നവർക്ക് പ്രത്യേക ഗൈഡൻസ് നൽകുന്നതിന് വേണ്ടിയുള്ള വിഭാഗവും തൊഴിൽമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാങ്കിംഗ്, നോൺ ബാങ്കിംഗ്, ഫിനാൻസ്, ടെലികോം, എഡ്യൂക്കേഷണൽ, ഹോസ്പിറ്റൽ, ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ടിംഗ്, എഞ്ചിനീയറിങ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ SSLC മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
കോട്ടയം, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ നിന്നും നഴ്സിംഗ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് Online Interview നടത്തുന്നതായിരിക്കും.
ഏത് ജില്ലയിലുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്ന ഈ തൊഴിൽമേളയിൽ രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഗൂഗിൾ ഫോമിൽ 👇
കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യുക (കമ്പനികളുടെ വിശദവിവരങ്ങളും ഒഴിവുകളും ഗൂഗിൾ ഫോമിൽ ലഭ്യമാണ്).
കൂടുതൽ വിവരങ്ങൾക്ക്: 8891940092