അസാപ് കേരളയിൽ ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം

അസാപ് കേരളയിൽ ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം.


അസാപ് കേരളയുടെ കുന്നംകുളം കമ്മ്യൂണിറ്റി സ്കിൽ പാർക്കിലേക്ക് ഇന്റൺഷിപ്പ് ചെയ്യാൻ ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി: 30 വയസ്.ഒരു വർഷമാണ്
കാലാവധി. പ്രതിമാസ സ്റ്റൈപ്പെന്റ് 12,500 രൂപ.എഴുത്തുപരീക്ഷ / അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക.

രജിസ്റ്റർ ലിങ്കിൽ ഓഗസ്റ്റ് 31 വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.


🔹പുനലൂർ സർക്കാർ പോളിടെക്നിക് കോളജിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം 

പുനലൂർ സർക്കാർ പോളിടെക്നിക് കോളജിൽ വിവിധ വിഭാഗങ്ങളിൽ ലക്ചറർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ അഞ്ചിന് നടത്തും .

മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ രാവിലെ 10നും ഗണിതശാസ്ത്ര വിഭാഗത്തിൽ രാവിലെ 11 മണിക്കും ഫിസിക്സ് വിഭാഗത്തിൽ രാവിലെ 11.30നും അഭിമുഖം നടത്തും.

യോഗ്യത : ഗണിതശാസ്ത്ര വിഭാഗത്തിലും

ഫിസിക്സ് വിഭാഗത്തിലും ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തതുല്യം, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിടെക് ബിരുദം.

വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട വിഷയത്തിലുള്ള പ്രവൃത്തിപരിചയത്തിന്റെയും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പാൻ കാർഡും ആധാർ കാർഡും നിർബന്ധം.

🔹കേരള വെറ്ററിനറി സർവ്വകലാശാലയിൽ ടീച്ചിങ് അസിസ്റ്റന്റ് അപ്പെന്റിസ് എന്നീ തസ്തികകളിലേക്ക് നിയമനം 

കേരള വെറ്ററിനറി സർവ്വകലാശാലയുടെ സെന്റർ ഫോർ വൈൽഡ്ലൈഫ് സ്റ്റഡീസ്, പൂക്കോട്ന്റെ കീഴിലുള്ള സ്റ്റേറ്റ് പ്ലാൻ പ്രൊജക്റ്റ് ആയ ഗോത്ര മിഷൻ പ്രോജെക്ടിലേക്ക് ടീച്ചിങ് അസിസ്റ്റന്റ് അപ്പെന്റിസ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാന നിയമനത്തിന് ഒരു ഇന്റർവ്യൂ

(ഉദ്യോഗാർത്ഥികൾ നേരിട്ട്

സർട്ടിഫിക്കറ്റുകളുമായി വന്നുള്ള കൂടിക്കാഴ്ച നടത്തുന്നതിനായി വയനാട് ജില്ലയിൽ നിന്നുള്ള പട്ടികവർഗ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ടീച്ചിങ് അസിസ്റ്റന്റ് ഒഴിവ്: 1

യോഗ്യത: വയനാട് ജില്ലയിൽ നിന്നുള്ള MBA യോഗ്യതയുള്ള ആദിവാസി വിഭാഗം യുവതീയുവാക്കൾ, MBA യോഗ്യതയുള്ളവരുടെ അഭാവത്തിൽ MSW യോഗ്യതയും
പരിഗണിക്കുന്നതാണ്.

അപ്രന്റീസ്
ഒഴിവ്: 4 യോഗ്യത: സർവ്വകലാശാലയുടെ "മൾട്ടിസ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം ഇൻ ഇന്റഗ്രേറ്റഡ് റിസോഴ്സ് മാനേജ്മെന്റ് സെൻഡ് ഓൺ ലൈവ്സ്റ്റോക്ക് ആൻഡ് പൗൾട്രി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയ വയനാട് ജില്ലയിൽ നിന്നുള്ള ആദിവാസിവിഭാഗം യുവതീയുവാക്കൾ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നേരിട്ടോ തപാൽ മുഖേനയോ, ഇ-മെയിൽ മുഖേനയോ തങ്ങളുടെ അപേക്ഷകൾ 05:09,2023 ന് മുൻപ് സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


🔹ട്രസ്റ്റി നിയമനം.

ഒറ്റപ്പാലം താലൂക്കിലെ തിരുനാരായണപുരം ശ്രീ ഉത്രത്തിൽക്കാവ് ക്ഷേത്രം, തരുവക്കോണം ശ്രീ ചുനയ്ക്കൽ ക്ഷേത്രം എന്നിവിടങ്ങളിൽ ട്രസ്റ്റി നിയമനം.

താത്പര്യമുള്ളവർ സെപ്റ്റംബർ രണ്ടിന് വൈകിട്ട് അഞ്ചിനകം മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണർക്ക് അപേക്ഷ നൽകണം.

അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ നിന്നും ഒറ്റപ്പാലം/ പെരിന്തൽമണ്ണ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നും വെബ്സൈറ്റ്ൽ നിന്നും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain