ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ജോലി നേടാം

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ജോലി നേടാം.


🔺റേഡിയോഗ്രാഫർ കരാർ നിയമനം

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ റേഡിയോതെറാപ്പി വിഭാഗത്തിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത - ബി.എസ്.സി, എം.ആർ.ടി, ഡി.ആർ.ടി വിത്ത് എലോറ രജിസ്ട്രേഷൻ എ.ഇ.ആർ.ബി. പ്രതിഫലം പ്രതിദിനം 750 രൂപ. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 19ന് രാവിലെ 11 മണിക്ക് എച്ച് ഡി എസ് ഓഫീസിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. ഫോൺ: 0495-2355900.

🔺ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്റർ നിയമനം
ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത - ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ്. ഏതെങ്കിലും ഓക്സിജൻ ജനറേറ്റർ പ്ലാന്റ്/ ലിക്വിഡ് ഓക്സിജൻ പ്ലാന്റ്/ പവർ പ്ലാന്റ്/ മെഡിക്കൽ ഗ്യാസ് പ്ലാന്റ് എന്നിവിടങ്ങളിൽ 6 മാസം/ ഒരു വർഷം കുറയാത്ത പ്രവൃത്തിപരിചയം. പ്രതിഫലം പ്രതിദിനം 750 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 19ന് ഉച്ചക്ക് രണ്ട് മണിക്ക് എച്ച് ഡി എസ് ഓഫീസിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. ഫോൺ: 0495-2355900.

🔺താത്കാലിക നിയമനം
ഗവ. മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ് (5 ഒഴിവുകൾ), ജനറൽ സർജറി (9 ഒഴിവുകൾ), വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. യോഗ്യത: പി ജി , ടി സി എം സി രജിസ്ട്രേഷൻ, പ്രതിമാസ വേതനം 70000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡൻറിറ്റി, ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ആഗസ്റ്റ് 21 ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2350216, 2350200

🔺ഡോക്ടർമാരുടെ താത്ക്കാലിക ഒഴിവ്

തൃശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ, സിവിൽ സർജൻ എന്നീ തസ്തികയിൽ താല്ക്കാലികമായി നിയമിക്കപ്പെടുന്നതിന് താല്പര്യമുള്ളവർ 21ന് തിങ്കളാഴ്ച വൈകീട്ട് 5 മണിയ്ക്ക് മുൻപായി തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)ക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. 23ന് ബുധനാഴ്ച രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) വെച്ച് നടത്തുന്ന ഇൻറർവ്യൂവിൽ ഉദ്യോഗാർത്ഥികൾ ഹാജരാകണം. ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എം ബി ബി എസ് ബിരുദ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖ, ആധാർ / വോട്ടേഴ്സ് ഐഡി കാർഡ് എന്നീ രേഖകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം.

🔺മേട്രണ്‍ നിയമനം
                         
ഇടുക്കി എന്‍ജിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ മേട്രണ്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ആഗസ്റ്റ് 22 ന് അഭിമുഖം നടക്കും

 എസ്.എസ്.എല്‍.സി യും അക്കൗണ്ടിങ്ങില്‍ മുന്‍പരിചയവുമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 22 ചൊവ്വാഴ്ച്ച രാവിലെ 10 ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.

🔺സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ നിയമനം

മഹിള സമഖ്യ സൊസൈറ്റിയുടെ തൊടുപുഴ കുമാരമംഗലത്തെ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലെ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മാസത്തില്‍ കുറഞ്ഞത് 8 ദിവസം എന്ന രീതിയില്‍ പാര്‍ട്ട് ടൈം ജീവനക്കാരെ നിയമിക്കുന്നു. 

എം.എസ്.സി/ എം.എ സൈക്കോളജി വിദ്യാഭ്യാസ യോഗ്യതയുളള സ്ത്രീകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ക്ക് കുറഞ്ഞത് 25 വയസ്സ് പൂര്‍ത്തിയാകണം, 30-45 പ്രായപരിധിയിലുളളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 23 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍,കേരള മഹിള സമഖ്യ സൊസൈറ്റി,റ്റി.സി. 201652, കല്പന കുഞ്ചാലുംമീട്, കരമന പി.ഒ തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712348666.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain