കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സിൽ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ.
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് (KBFPCL), പ്രൊഡക്ഷൻ മാനേജർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
🔺ഒഴിവ്: 1
യോഗ്യത: 1. ഏതെങ്കിലും വിഷയത്തിൽ MVSc ബിരുദംഅല്ലെങ്കിൽ
2. BVSc ബിരുദം കൂടെ ഒരു വർഷത്തെ പരിചയം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 40,000 രൂപ
തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ആഗസ്റ്റ് 16 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE
വെബ്സൈറ്റ് ലിങ്ക് - CLICK HERE
(2) തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ
ബിരുദം അല്ലെങ്കിൽ
1. സയൻസ് ബിരുദം
2. ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ PG/ ഡിപ്ലോമ
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായപരിധി: 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിനു നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 40,000 രൂപ
ഓഗസ്റ്റ് 25ന് വൈകീട്ട് മൂന്നു വരെ അപേക്ഷകൾ സ്വീകരിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും നോട്ടിഫിക്കേഷൻ നോക്കുക
✅ ചേലക്കര ഗവ. പോളി ടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനിയറിംഗ് വകുപ്പിൽ ലക്ചറർ തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
ബിടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആഗസ്റ്റ് 3 ന് രാവിലെ 10 മണിക്ക് നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോൺ നമ്പർ - 04884254484
✅ സമഗ്ര ശിക്ഷ കേരള, വയനാട് ജില്ലയിൽ മാനന്തവാടി ബി.ആർ.സിയിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ആഗസ്റ്റ് 7 നകം ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം.
കൂടിക്കാഴ്ച ആഗസ്റ്റ് 8 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും. ഫോൺ നമ്പർ - 047722822015
✅ ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ ഡി & വി. വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റിനെ നിയമിക്കുന്നു.
ഡി & വി വിഭാഗത്തിലെ മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷൻ ബിരുദം, ടി.സി.എം.സി. രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവർ ഓഗസ്റ്റ് ഏഴിന് രാവിലെ 11ന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിനായി എത്തണം.
ഫോൺ നമ്പർ- 04936203338