പഞ്ചായത്ത് ഓഫീസില്‍ ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ് ജോലി ഒഴിവുകൾ

പഞ്ചായത്ത് ഓഫീസില്‍ ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ് ജോലി ഒഴിവുകൾ.

കേരളത്തിൽ വന്നിട്ടുള്ള വിവിധ ജില്ലകളിലെ നിരവധി ജോലി ഒഴിവുകൾ, ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഡ്രൈവർ ജോലി മുതൽ ആരോഗ്യ വകുപ്പിലും, പോളിയിലും ഉൾപ്പെടെ മറ്റു നിരവധി ജോലി ഒഴിവുകളും താഴെ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.

🔺പഞ്ചായത്ത് ഓഫീസില്‍ ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ് ജോലി 

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസ്സായ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 24 ന് വൈകിട്ട് 3 മണിക്ക് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

പ്രായപരിധി : 18-31 (നിയമാനുസ്യത ഇളവുകള്‍ ബാധകം). എഴുത്ത് പരീക്ഷ, അഭിമുഖം, വൈദഗ്ധ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 04862 235627

മറ്റു ജോലി ഒഴിവുകളും ചുവടെ

🔺പൈനാവ് മോഡൽ പോളിയിൽ ഗസ്റ്റ് ഇന്റർവ്യൂ നടത്തുന്നു 

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ ഇംഗ്ലീഷ് തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത – 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം (NET അഭിലഷണീയം). ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9947130573, 9744157188.

🔺ഡോക്ടർമാരുടെ താത്ക്കാലിക ജോലി ഒഴിവ്

തൃശൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (അലോപ്പതി) ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റീഹാബിലിറ്റേഷന്‍, കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികയില്‍ താല്ക്കാലികമായി നിയമിക്കപ്പെടുന്നതിന് താല്പര്യമുള്ളവര്‍ 21ന് തിങ്കളാഴ്ച വൈകീട്ട് 5 മണിയ്ക്ക് മുന്‍പായി തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 23ന് ബുധനാഴ്ച രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് നടത്തുന്ന ഇന്‍റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം. ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എം ബി ബി എസ് ബിരുദ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖ, ആധാർ / വോട്ടേഴ്സ് ഐഡി കാർഡ് എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം.

🔺അതിഥി അധ്യാപക ഒഴിവ്

പുല്ലൂറ്റ് കെ കെ ടി എം ഗവ കോളേജിൽ എക്കണോമിക്സ് വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ 21 ന് രാവിലെ 10.30യ്ക്ക് കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ: 0480 2802213.

🔺വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി അസി. പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 18ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

രണ്ട് ഒഴിവുകളാണുള്ളത്. എൻഡോക്രൈനോളജിയിൽ ഡി.എം, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവ വേണം. 70,000 രൂപയാണ് പ്രതിമാസ വേതനം. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിലാണ് ഇന്റർവ്യൂ.
വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം, ജനനതീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം അഭിമുഖത്തിനെത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain