എട്ടാം ക്ലാസ്സ്‌ മുതൽ യോഗ്യത ഉണ്ടോ കേരളത്തിൽ പതിനാല് ജില്ലകളിൽ ആയി ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം

എട്ടാം ക്ലാസ്സ്‌ മുതൽ യോഗ്യത ഉണ്ടോ കേരളത്തിൽ പതിനാല് ജില്ലകളിൽ ആയി ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം.


കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാവുന്ന നിരവധി സർക്കാർ താത്കാലിക ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടെ ചെയ്യുക.

🔺സെക്യൂരിറ്റി നിയമനം

ചാലിശ്ശേരി സാമൂഹ്യകാരോഗ്യ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി നിയമനം നടത്തുന്നു. പ്രായം 18-55. എട്ടാം ക്ലാസ് പാസായിരിക്കണം. ഉയരം 165 സെ.മീ, നെഞ്ചളവ് (നോർമൽ) 80 സെ.മീ, നെഞ്ചളവ് (എക്സ്പാൻഷൻ) 85 സെ.മീ എന്നിവ ഉണ്ടായിരിക്കണം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 10 ന് വൈകിട്ട് അഞ്ചിനകം നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലഭിക്കും.
ഫോൺ: 0466 2256368.
അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനം

🔺ഒറ്റപ്പാലം ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപ്പർ നിയമനത്തിന് വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ ഒറ്റപ്പാലം നഗരസഭാ പരിധിയിലെ സ്ഥിര താമസക്കാരായിരിക്കണം. എസ്.എസ്.എൽ.സി ആണ് വർക്കർ തസ്തികയുടെ യോഗ്യത. എസ്.സി വിഭാഗത്തിൽ എസ്.എസ്.എൽ.സി വിജയിച്ചരില്ലെങ്കിൽ തോറ്റവരെയും എസ്.ടി വിഭാഗത്തിൽ എട്ടാം ക്ലാസുകാരെയും പരിഗണിക്കും.

🔺ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്ത എഴുതാനും വായിക്കാനും അറിയുന്നവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-46 നും മധ്യേ. എസ്.സി/എസ്.ടി വിഭാഗത്തിന് നിയമാനുസൃത ഇളവ് ലഭിക്കും. സർക്കാർ നഴ്സറി ടീച്ചർ ട്രെയിനിങ്, പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് ലഭിച്ചവർക്ക് മുൻഗണന. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, റേഷൻ കാർഡ്/റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, മുൻ പരിചയ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് 11 ന് വൈകിട്ട് അഞ്ചിനകം ഒറ്റപ്പാലം ഐ.സി.ഡി.എസ് ഓഫീസിൽ അപേക്ഷിക്കണം.

അപേക്ഷയുടെ മാതൃക ഓറ്റപ്പാലം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലും നഗരസഭയിലും ലഭിക്കുമെന്ന് ഒറ്റപ്പാലം ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0466 2245627.
ഡോക്ടർ നിയമനം

🔺കൊടുവായൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ഡോക്ടർ നിയമനം. അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നും എം.ബി.ബി.എസ് ബിരുദവും കേരള മെഡിക്കൽ കൗൺസിൽ/ ട്രാവൻകൂർ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 59. കൊല്ലങ്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് മുഖേന നാഷണൽ ഹെൽത്ത് മിഷൻ മാനദണ്ഡ പ്രകാരമുള്ള വേതനം (45000 രൂപ) ലഭിക്കും. അപേക്ഷകർ ബയോഡാറ്റ (ഫോൺ നമ്പർ ഉൾപ്പെടെ) സഹിതമുള്ള അപേക്ഷ തപാൽ മുഖേനയോ നേരിട്ടോ ആഗസ്റ്റ് 16 ന് വൈകിട്ട് അഞ്ചിനകം കൊടുവായൂർ ആശുപത്രി ഓഫീസിൽ എത്തിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04923 252930.

🔺ഫാർമസിസ്റ്റ്

കോട്ടയം : ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിൽ ഫാർമസിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ഏറ്റുമാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് മാസത്തേക്കാണ് നിയമനം. ഡിപ്ലോമ ഇൻ ഫാർമസി/ തത്തുല്യവുമാണ് യോഗ്യത. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ രജിസ്ട്രേഷനുണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 18 ന് രാവിലെ 10.30 ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി ഹാളിലെ അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04812535573.
അധ്യാപക നിയമനം

🔺സുൽത്താൻ ബത്തേരി ഗവ.സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ് കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ബയോളജി (സീനിയർ) തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച ആഗസ്റ്റ് 10 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് വി.എച്ച്.എസ്.ഇ. ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

🔺താത്ക്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനസ് തേഷ്യ വിഭാഗത്തിൽ ട്രെയിനി അനസ് തേഷ്യ ടെക് നീഷൻ തസ്തികയിലേക്ക് സ് റ്റൈപ്പന്റ് അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയൻസ്, ഡിപ്ലോമ ഇൻ ഒപ്പറേഷൻ തീയറ്റർ ആൻറ് അനസ് തേഷ്യ ടെക് നോളജി, ഡിഎംഇ രജിസ് ട്രേഷൻ പ്രായപരിധി 01.01.2023 ന് 18-36. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഓഗസ്റ്റ് 16 (ബുധനാഴ്ച ) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അനസ് തേഷ്യ വിഭാഗത്തിൽ രാവിലെ 11.00 ന് നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കണം.

🔺റസിഡന്റ് മെഡിക്കൽ ഓഫീസർ ജോലി ഒഴിവ്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഓഗസ്റ്റ് 18ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

🔺ട്രേഡ് ടെക് നിഷ്യൻ ഇന്റർവ്യൂ 11ന്

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക് നിഷ്യൻ (ട്രേഡ് സ്മാൻ) തസ്തികയിൽ ഒരു ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ടി.എച്ച്.എൽ.സി, ഐ.ടി.ഐ, കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ. ആണ് യോഗ്യത. 11ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ബാർട്ടൺഹിൽ കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2300484.

🔺സ്റ്റാഫ് നഴ്സ് ഒഴിവുകൾ

കൊല്ലം സർക്കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളുണ്ട്. ജനറൽ നഴ്സിങ് മിഡ് വൈഫറി/ ബി.എസ്സി നഴ്സിങ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ആണ് യോഗ്യത. പ്രായം 18 - 41. വേതനം 17000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 19 നു വൈകിട്ട് അഞ്ചു മണി. അഭിമുഖം ഓഗസ്റ്റ് 23 നു രാവിലെ 11 മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും.

🔺പ്രോജക്ട് അസിസ്റ്റന്റ്

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'Management of Research and Administration at KFRI Kuzhur Sub Centre' ൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിൽ നിയമിക്കുന്നതിനായി ഓഗസ്റ്റ് 16 നു രാവിലെ 10 ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain