കുടുംബശ്രീയിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം.യോഗ്യത പ്ലസ് ടു ഉള്ളവർക്ക്

കുടുംബശ്രീയിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം.യോഗ്യത പ്ലസ് ടു ഉള്ളവർക്ക്.



കുടുംബശ്രീ സാമൂഹ്യ വികസനം റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക 
അപേക്ഷകർ 18 വയസിനും 35 വയസിനും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം.

അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ട അംഗമോ കുടുംബശ്രീ കുടുംബാംഗമോ ഓക്സലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

താൽപ്പര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത, ജനനതിയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ്, കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്ററുടെ പേരിൽ കോഴിക്കോട് മാറാവുന്ന ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നെടുത്ത ഡിമാന്റ് ഡ്രാഫ്റ്റ് ഉൾപ്പെടെ സെപ്റ്റംബർ ഒന്നിന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി കുടുംബശ്രീ ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ കോഴിക്കോട് 673 020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ ഫോറം എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.👇
ഫോൺ - 04952373678

വെബ്സൈറ്റ് - CLICK HERE

🔺കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പ്ലസ് ടു യോഗ്യതയിൽ കണ്‍സള്‍ട്ടന്റ് ഒഴിവ്

ഇളംദേശം ബ്ലോക്കില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ് വി ഇ പി) നടപ്പാക്കുന്നതിന്റെ ഭാഗമായി മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരുടെ (എം ഇ സി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ഗ്രാമീണമേഖലയില്‍ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിന് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാനാവശ്യമായ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് എസ് വി ഇ പി. നിലവില്‍ ജില്ലയില്‍ ഇടുക്കി ബ്ലോക്കില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

പ്ലസ്ടു വിജയമാണ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത.

പ്രായപരിധി 25-45. അപേക്ഷകര്‍ അയല്‍ക്കൂട്ട അംഗമോ അയല്‍ക്കൂട്ട കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.

സ്ത്രീകള്‍ക്കും കട്ടപ്പന ബ്ലോക്ക് പരിധിയില്‍ ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ വിവിധ ഘട്ടങ്ങളിലായി 47 ദിവസത്തെ റെസിഡന്‍ഷ്യല്‍ പരിശീലനത്തില്‍ പങ്കെടുക്കണം.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടോപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, സിഡിഎസ് ചെയര്‍പേഴ്‌സന്റെ സാക്ഷ്യപത്രം എന്നിവയുണ്ടായിരിക്കണം.

അപേക്ഷകള്‍ സെപ്തംബര്‍ 10 ന് വൈകിട്ട് 5 മണിക്ക് മുന്‍പ് ജില്ലാ പ്രോഗ്രാം മാനേജര്‍(എസ് വി ഇ പി പദ്ധതി), കുടുംബശ്രീ ബി ആര്‍ സി ഓഫീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ബില്‍ഡിങ് മൂന്നാംനില, തടിയമ്പാട് പി ഒ, പിന്‍കോഡ്-685602 എന്ന വിലാസത്തില്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

അപേക്ഷയുടെ പുറത്ത് എസ് വി ഇ പി ഇളംദേശം ബ്ലോക്ക് - എം ഇ സി അപേക്ഷ എന്ന് ചേര്‍ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain