ക്ഷീരവികസന വകുപ്പിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി നേടാൻ അവസരം

ക്ഷീരവികസന വകുപ്പിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി നേടാൻ അവസരം.


ഡയറി പ്രമോട്ടര്‍, കെയര്‍ വര്‍ക്കര്‍

ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍ വികസനപദ്ധതി പ്രകാരം വെട്ടിക്കവല ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ ഡയറി പ്രമോട്ടറെ താത്ക്കാലികമായി നിയമിക്കും

18നും 45 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 19 വൈകിട്ട് അഞ്ചിനകം വെട്ടിക്കവല ക്ഷീരവികസന യൂണിറ്റില്‍ അപേക്ഷ നല്‍കണം.
ഫോണ്‍: 0474 2748098.
വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍

ക്ഷീരവികസന വകുപ്പ് വെട്ടിക്കവല, ചടയമംഗലം ക്ഷീരവികസന യൂണിറ്റുകളുടെ പരിധിയില്‍ വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ താത്ക്കാലികമായി നിയമിക്കുന്നു.

18നും 45 നും ഇടയില്‍ പ്രായമുള്ള
എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
ഗസ്റ്റ് 19 വൈകിട്ട് അഞ്ചിനകം ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വെട്ടിക്കവല, ചടയമംഗലം ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ ലഭിക്കും.
ഫോണ്‍: 0474 2748098.

മറ്റു ജോലി ഒഴിവുകൾ ചുവടെ

✅കൂടിക്കാഴ്ച 16 ന്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ ഫാര്‍മസി അല്ലെങ്കില്‍ ഡിഫാം/ബിഫാം (കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം). പ്രായപരിധി 40 വയസ്. അഭിമുഖം : ആഗസ്റ്റ് 16 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍. അന്നേ ദിവസം എഴുത്തു പരീക്ഷയും ഉണ്ടായിരിക്കും. ഫോണ്‍ :
0468 2222364.

✅ കാട വളര്‍ത്തല്‍ പരിശീലനം
മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 17 ന് രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ കാട വളര്‍ത്തലില്‍ പരിശീലനം നല്‍കും. പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 ല്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

✅മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പി റ്റൽ അഡ്മിനിസ്ട്രേഷൻ ട്രെയിനിങ്ങിൽ ഡിപ്ലോമയുള്ള വരും ഇന്റേൺഷിപ്പ് പൂർത്തി യാക്കിയവരുമായവരെ ആവശ്യമുണ്ട്. യോഗ്യത: പ്ലസ്ടു / ഡിഗ്രി.
ഫോൺ: 9287202024

🔺യാക്കൂൽത്ത് കമ്പനിയിലേക്ക്
സെയിൽസ് കോ-ഓർഡിനേ റ്ററെ ആവശ്യമുണ്ട്. ബി. 2 സി. (ഡോർ ടു ഡോർ സെയിൽസ്). ശമ്പളം: 2.4 ലക്ഷം എൽ.പി.എ. (ഡി.എ, മൊബൈൽ, ഇൻസന്റീ വ്സ്). ബിരുദം. പ്രായപരിധി: 30. ടൂവീലർ ലൈസൻസ്.
 ഫോൺ: 9967078611

🔺ഐസ്ക്രീം ഡെയറി ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലേക്ക് പ്രവൃത്തിപരിചയമുള്ള മാർക്കറ്റിങ് എക്സിക്യുട്ടീവ്സിനെ ആവശ്യമുണ്ട്. സി.വി. അയക്കുക: richcreampacks@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain