ഇന്ന് വന്നിട്ടുള്ള കേരള സർക്കാർ ജോലി ഒഴിവുകളും. പ്രൈവറ്റ് ജോലി ഒഴിവുകളും.

ഇന്ന് വന്നിട്ടുള്ള കേരള സർക്കാർ ജോലി ഒഴിവുകളും. പ്രൈവറ്റ് ജോലി ഒഴിവുകളും.

♦️ഹോസ്റ്റൽ മേട്രൺ

ഇടുക്കി ജില്ലയിൽ എൻജിനീയറിംഗ് കോളേജിലെ വനിതാ
ഹോസ്റ്റലിൽ മേട്രൺ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ആഗസ്റ്റ് 22 ന് അഭിമുഖം നടക്കും . എസ്.എസ്.എൽ.സി യും അക്കൗണ്ടിങ്ങിൽ മുൻപരിചയവുമുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം 22 ചൊവ്വാഴ്ച്ച രാവിലെ 10 ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.

♦️ഫർമസിസ്റ്റ് 

പത്തനംതിട്ട ജില്ലയിലെ ജനറൽ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി ഫാർമസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇൻ ഫാർമസി അല്ലെങ്കിൽ ഡിഫാം ഫാർമസി കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കാ പ്രായപരിധി 40 വയസ്. അഭിമുഖം : ആഗസ്റ്റ് 16 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ. അന്നേ ദിവസം എഴുത്തു പരീക്ഷയും ഉണ്ടായിരിക്കും. ഫോൺ : 0468 222 23 64.

♦️സെയിൽസ് ഓഫീസർ 

മലപ്പുറം, കോഴിക്കോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ ജോലി നേടാൻ അവസരം, ഏരിയ സെയിൽസ് ഓഫീസർ - യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി, 5 വർഷത്തെ ഫീൽഡ് സെയിൽസിലുള്ള എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, MBA ഫ്രഷേഴ്സിന് മുൻഗണന, സാലറി മുതൽ 60,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

സെയിൽസ് കൺസൾട്ടന്റ് - യോഗ്യത - MBA, B.arch, B.tech, സാലറി 25,000 മുതൽ 50,000 രൂപ വരെ, താത്പര്യമുള്ളവർ വിളിക്കുക, ഫോൺ 98 95 43 01 69.
♦️ക്ലീനിങ്

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രശസ്ത ജിം ലേക്ക് ക്ലീനിങ് ജോലിക്ക് ആളെ ആവശ്യമുണ്ട്, സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം, 8 മണിക്കൂർ ജോലിയിൽ രണ്ട ഷിഫ്റ്റ് ആയിരിക്കും, സാലറി 11500 രൂപ, പ്രായപരിധി 50 വയസ്, ലൊക്കേഷൻ - കേശവദാസപുരം, വെള്ളയമ്പലം, ശ്രീകാര്യം, താത്പര്യമുള്ളവർ വിളിക്കുക, ഫോൺ 81 38 02 42 47.

♦️മൃഗസംരക്ഷണ വകുപ്പിൽ 

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബത്തേരി മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് പാരാവെറ്റ് തസ്തികയിൽ 20,000 രൂപ പ്രതിമാസ ഏകീകൃത വേതനത്തിൽ 90 ദിവസത്തിലേക്ക് താത്ക്കാലികമായി നിയമിക്കുന്നു. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ, തിരിച്ചറിയൽ രേഖ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ആഗസ്റ്റ് 17 ന് രാവിലെ 11 ന് ഹാജരാകണം. ഫോൺ: 0493 620 22 92.

♦️HDFC Life ൽ വടകരയിൽ വിവിധ ഒഴിവുകളിൽ ആളുകളെ നിയമിക്കുന്നു. ഒഴിവുകൾ : ഫിനാൻഷ്യൽ കൺസൾറ്റന്റ്, ഫിനാൻഷ്യൽ അഡ്വൈസർ, ഏജൻസി മാനേജർ. യോഗ്യത പ്ല, ഡിഗ്രി, പ്രായപരിധി 25നും 60നും acws, ailem. Hdfc Life, Edakkadan Plaza Building, Edodi Road, Vadakara, ഫോൺ 95 26 38 75 36.

♦️ഫ്ളിപ്കാർട്ട് ഡെലിവറി സ്റ്റാഫ് 

ജോലി ആവശ്യമുള്ളവർ കോൺടാക്ട് ചെയ്യുക
കേരളത്തിലുടനീളം, എല്ലാ ജില്ലകളിലും ഫ്ളിപ്കാർട്ട് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്, പത്താം ക്ലാസ് യോഗ്യതയിൽ 45 വയസ് വരെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും, മാസം 20,000 രൂപയിൽ അധികം സാലറി ലഭിക്കും, സ്വന്തമായി ടൂ വീലർ ഉള്ളവർക്കാണവസരം, താത്പര്യമുള്ളവർ ബയോഡാറ്റ / പേരും സ്ഥലവും ജില്ലയും വാട്ട്സാപ്പ് ചെയ്യുക, ഫോൺ - 89 21 12 30 88, വിളിക്കാൻ പാടില്ല.

♦️കുട്ടികളുടെ പഠനത്തിന് ആവശ്യമായ മൊബൈൽ അപ്ലിക്കേഷൻറെ ജോലികൾക്ക്, നിരവധി തസ്തികകളിൽ, കേരളത്തിലുടനീളം എല്ലാ ജില്ലകളിലും ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, പ്ല തോറ്റവർക്കും അവസരം, പ്രായപരിധി 20നും 30നും മധ്യേ, തുടക്ക സാലറി 12000 രൂപ, കൂടാതെ 18000 രൂപ വരെ ഇൻസെന്റീവും താമസ സൗകര്യവും ലഭിക്കും, 6 മാസത്തെ ജോലി ചെയ്യുന്നതിലൂടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്, താത്പര്യമുള്ളവർ ബയോഡാറ്റ അയക്കുക,
ഫോൺ 90 37 46 74 39.

♦️ലാബ് അസിസ്റ്റന്റ്

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താത്കാലികാ അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. വി.എച്ച്.എസി (എം.എൽ.ടി) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 2.30 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരുക.
♦️ലക്ചറർ

തിരുവനന്തപുരം ജില്ലയിൽ കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത: എം.എസ്.സി മാത്തമാറ്റിക്സ് 55 ശതമാനം മാർക്ക്, NET / Phd.

♦️അസിസ്റ്റന്റ് സർജൻ 

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിലേക്ക് അസിസ്റ്റന്റ് സർജൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ആഗസ്റ്റ് 16 ന് രാവിലെ 11 ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അസ്സൽ രേഖകളുമായി എത്തിച്ചേരുക. ഫോൺ: 0493 628 28 54.

♦️കോഴിക്കോട് ജില്ലയിൽ ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ എ സി മെക്കാനിക്ക് തസ്തികയിൽ 690 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 14- ന് 11.30ന് ഐഎംസിഎച്ച്, എച്ച്ഡിഎസ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാക്കണം. പ്രായപരിധി: 18നും 40നും മധ്യേ. സർക്കാർ അംഗീകൃത ഐടിഐ | എൻസിവിടി സർട്ടിഫിക്കറ്റ് ഇൻ എ സി ആന്റ് റഫ്രിജറേഷൻ മെക്കാനിക് ടെക്നോളജിയും എ സി ആന്റ് റഫ്രിജറേഷൻ ഇൻ മൾട്ടി സ്റ്റോർഡ് ബിൽഡിംഗിലുള്ള ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

♦️ക്ലർക്ക് കം അക്കൗണ്ടന്റ് 

ക്ഷേത്രകലാ അക്കാദമിയിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്ലസ്ട, അക്കൗണ്ടിങ്ങിലും കമ്പ്യൂട്ടറിലുമുള്ള പരിചയം എന്നിവയാണ് യോഗ്യത. മലയാളം ഡി ടി പി അഭികാമ്യം. വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ആഗസ്റ്റ് 21നകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂർ 670 303 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0497 298 60 30.

♦️ സോഷ്യൽ ഫീൽഡ് വോളണ്ടിയേഴ്സ്

ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫീൽഡ് വർക്കിന് സോഷ്യൽ ഫീൽഡ് വോളണ്ടിയേഴ്സ് ആയി സ്ത്രീ പുരുഷന്മാരെ ആവശ്യമുണ്ട്, പ്രായപരിധി 25നും 65നും മധ്യേ, വിദ്യാഭ്യാസ യോഗ്യതയോ മുൻപരിചയമോ ആവശ്യമില്ല, പുരുഷന്മാർക്ക് താമസ സൗകര്യം ലഭ്യമാണ്, എറണാകുളം കോട്ടയംജില്ലകളിലാണ് ഒഴിവുകൾ.ഒരു ദിവസത്തെ ട്രയനിങ്ങിന് ശേഷം അതുപോലെ ജോലി ചെയ്താൽ ഉറപ്പായും ദിവസവും 1000 രൂപ മുതൽ 2000 രൂപ വരെ നേടാം, താത്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക, ഫോൺ 62 38 55 82 47, വിളിക്കേണ്ട സമയം രാവിലെ 10 മണി മുതൽ 5 മണി വരെ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain