പി എസ് സി പരീക്ഷയില്ലാതെ കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന ജോലി ഒഴിവുകൾ.
കൊല്ലം, എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസുക ളിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്കും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചവർക്കും മുൻഗണന. ഡിജിറ്റൽ എസ്. എൽ.ആർ. മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈറെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന. വെള്ളക്ക ടലാസിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും അതത് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നൽകണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിര ഞെഞ്ഞെടുപ്പ്.കൊല്ലത്ത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 5. എറണാകുളത്ത് അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 11.
🔺ആംഗ്യഭാഷാ പരിഭാഷകർ
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കംപ്യൂട്ടർ (ഹിയറിങ് ഇമ്പയേർഡ്) വിഭാഗത്തിൽ ആംഗ്യ ഭാഷ് പരിഭാഷാ അധ്യാപകരുടെ ഒഴിവുണ്ട്. ദിവസവേ തനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എം.എസ്. ഡബ്ല്യു./എം.എ. സോഷ്യോളജി, എം.എ. സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെ സ്റ്റേഷൻ (ആർ.സി.ഐ. അംഗീകാരം). അഭിമുഖം ഓഗസ്റ്റ് 3-ന് രാവിലെ 10-ന്.
🔺ട്രേഡ്സ്മാൻ, ഇലക്ട്രിക്കൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ
കാവാലം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഫിറ്റിങ്), ഇലക്ട്രിക്കൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ എന്നീ തസ്തിക കളിൽ ഒഴിവുണ്ട്. ട്രേഡ്സ്മാൻ തസ്തികയിലെ അഭിമുഖം ഓഗസ്റ്റ് 4-ന് രാവിലെ 10.30-നും ഇലക്ട്രിക്കൽ വർക്ക്ഷോ പ്പ് ഇൻസ്ട്രക്ടർ തസ്തികയിലെ അഭിമുഖം ഓഗസ്റ്റ് 3-ന് രാവിലെ 10.30-നും നടക്കും.
🔺ഹോമിയോ ഫാർമസിസ്റ്റ്
ആയുഷ് മിഷൻ ഗവ. ഹോമിയോ ആശുപത്രികളിലേ ക്ക് ഹോമിയോ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: സി.സി.പി/എൻ.സി.പി. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ശമ്പളം: 14700 രൂപ. ഉയർന്ന പ്രായം: 40. ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതമുള്ള അപേക്ഷ തൊടുപുഴ കാരിക്കോട് നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ നൽകണം. അഭിമുഖം ഓഗസ്റ്റ് 5-ന് രാവിലെ 10-ന് തൊടുപുഴ കാരിക്കോട് ജില്ലാ ആയുർവേദ ആശു പത്രിയിൽ പ്രവർത്തിക്കുന്ന ദേശീയ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ. ഫോൺ: 04862-291782. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 2.
🔺വള്ളിക്കോട് ഗ്രാമപ്പഞ്ചായത്തിൽ കമ്യൂണിറ്റി വനിതാഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത: എം.എസ്ഡബ്ല്യൂ/വിമൻ സ്റ്റഡീസിലോ സോഷ്യോളജിയിലോ
റെഗുലർ ബിരുദാനന്തര ബിരുദം.മുൻപരിചയം ഉള്ളവർക്കും പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസമുള്ളവർക്കും മുൻഗണന. അഭിമുഖം ഓഗസ്റ്റ് 3-ന് രാവിലെ 10.30-ന്
വള്ളിക്കോട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ.
🔺പുനലൂർ കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.കോം അക്കൗണ്ട്സ് ആൻഡ് ഡേറ്റാ സയൻസ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഓഗസ്റ്റ് 4-ന് രാവിലെ 10.30-ന്. യോഗ്യത: എം ടെക്/എം.സി.എ. കൊല്ലം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഫോൺ: 8606144316, .ചാത്തന്നൂരിലെ ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ഹിന്ദി, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ട്യൂഷൻ നൽകുന്നതിന് പരിശീലകരെ നിയമിക്കുന്നു. യോഗ്യത: ഹൈസ്കൂൾ വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡും, യു.പി. വിഭാഗത്തിൽ ടി.ടി.സി. അഭിമുഖം ഓഗസ്റ്റ് 2-ന് രാവിലെ 11-ന് ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം എത്തണം