കുടുംബശ്രീ മുഖാന്തിരം മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം

കുടുംബശ്രീ മുഖാന്തിരം മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം.ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം ജില്ലാ ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു.

ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് യോഗ്യത. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവര്‍ക്കും അപേക്ഷിക്കാം.
പ്രായം 25 നും 45 നും മധ്യേ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ആഗസ്റ്റ് 11 ന് വൈകിട്ട് അഞ്ചിനകം എത്തിക്കണമെന്ന് പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ഫോണ്‍: 0491 2505627.

✅ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ നിയമനം

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ നിലവിലുള്ള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് ||, ട്രേഡ്‌സ്മാന്‍ നിയമനം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം ആഗസ്റ്റ് ഒന്‍പതിന് രാവിലെ 9.30 നകം പരീക്ഷ/കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in, 0466 2260565.

✅ ലാബ് ടെക്‌നിഷ്യന്‍ നിയമനം

ആലപ്പുഴ: കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. 

ഡി.എം.എല്‍.റ്റി., ബി.എസ് സി. എം.എല്‍.റ്റി./ എം.എസ് സി എം.എല്‍.റ്റി, പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, ലാബ് ടെക്നീഷ്യന്‍ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. അപേക്ഷകര്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 14ന് വൈകിട്ട് അഞ്ചിനകം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അപേക്ഷ നല്‍കണം.
ഫോണ്‍: 0477-2282367/68/69.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain