കേരളത്തിൽ സർക്കാർ ജോലി പരീക്ഷ ഇല്ലാതെ നേടാം

കേരളത്തിൽ സർക്കാർ ജോലി പരീക്ഷ ഇല്ലാതെ നേടാം.✅ കേരളത്തിൽ സർക്കാർ സ്ഥാപനമായ ക്ഷേത്രകലാ അക്കാദമിയിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.

PLUS TWO, അക്കൗണ്ടിങ്ങിലും കമ്പ്യൂട്ടറിലുമുള്ള പരിചയം എന്നിവയാണ് യോഗ്യത.
മലയാളം ഡി ടി പി അഭികാമ്യം.

വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ആഗസ്റ്റ് 21നകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂർ 670303 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ഫോൺ: 0497 2986030.

✅ ആരോഗ്യ വകുപ്പിന് കീഴില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ ഒഴിവുകള്‍

ആരോഗ്യ വകുപ്പിന് കീഴില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 18 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വൃു നടത്തും.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, ആര്‍സിഐ രജിസ്ട്രേഷന്‍, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
പ്രായപരിധി 40 വയസ്സ്.

ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുളള യോഗ്യത സയന്‍സ് അല്ലെങ്കില്‍ കൊമേഴ്സ് വിഷയത്തില്‍ ബിരുദം, ഡിസിഎ, മലയാളം-ഇംഗ്ലിഷ് ടൈപ്പ്റൈറ്റിംഗ്, 5 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ്. പ്രായപരിധി 40 വയസ്സ്.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, വോട്ടര്‍ ഐഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 04862233030, 04862 226929

🔺ജനത ഫ്ളർ മില്ലിലേക്ക്, പാക്കിങ്, ഹെൽപ്പേർ ജോലി ഒഴിവുകൾ

ജില്ലയിൽ പ്രവർത്തിക്കുന്ന ജനത ഫ്ളർ മില്ലിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.

പത്താം ക്ലാസ്സോ , പ്ലസ് ടുവോ യോഗ്യതയുള്ള സ്ത്രീകൾക്കും, പുരുഷന്മാർക്കും ഈ ജോലിക്കായി അപേക്ഷിക്കാം

ജോലി ഒഴിവുകൾ ചുവടെ

💠 പാക്കിങ് / ഹെൽപ്പർ 

പ്രായപരിധി: 40 താഴെ 
സമയം : രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ ആയിരിക്കും. സാലറി : 10000 - 12000
താല്പര്യമുള്ളവർ +91-9188134339 എന്ന നമ്പറിൽ ബന്ധപ്പെടുക

Store Address: Janatha Mill
Kattu road, poojappura. Thiruvananthapuram
( our branch: Entemill @Trivandrum ).

🔺വർക്കർ/ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കാം വിവിധ ജില്ലകളിൽ 

പാലക്കാട് : കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ കൊടുവായൂർ, പുതുനഗരം, പെരുവെമ്പ്, പട്ടഞ്ചേരി, വടവന്നൂർ, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ നിയമനം. ഈ പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായ മുളള വനിതകൾക്ക് അപേക്ഷിക്കാം. 

വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായവർക്കും ഹെൽപ്പർ തസ്തികയിലേക്ക് പാസാകാത്തവർക്കും എഴുത്തും വായനയും അറിയുന്നവർക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മുന്ന് വർഷത്തെ വയസിളവ് അനുവദിക്കും.

വടവന്നൂർ പഞ്ചായത്തിലെ അപേക്ഷകൾ പ്രവർത്തി ദിവസങ്ങളിൽ ആഗസ്റ്റ് 10 ന് രാവിലെ 10 മുതൽ 25 ന് വൈകിട്ട് 5വരെയും മറ്റ് പഞ്ചായത്തിലെ അപേക്ഷകൾ ആഗസ്റ്റ് 20 ന് വൈകിട്ട് 5 വരെയും നൽകാം. അപേക്ഷയുടെ മാതൃക കൊല്ലങ്കോട് ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫിസിലും
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും. മുൻ വർഷങ്ങളിൽ അപേക്ഷിച്ചവർക്ക്
വിണ്ടും അപേക്ഷിക്കാം.

അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, പുതുനഗരം പി.ഒ എന്ന വിലാസത്തിൽ നൽകണമെന്ന് ശിശു വികസന പദ്ധതി ഓഫിസർ അറിയിച്ചു.
Phone 04923254647

അങ്കണവാടി ഹെൽപ്പർ ഒഴിവ്

കോഴിക്കോട് :കൊടുവളളി ഐ സി ഡി എസ് ഓഫിസിന്റെ പരിധിയിൽ വരുന്ന കൊടുവളളി മുനിസിപ്പാലിറ്റി പരിധിയിൽപെട്ട അങ്കണവാടികളിലേക്ക് ഉണ്ടായേക്കാവുന്ന ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി : ആഗസ്റ്റ് 23ന് വൈകിട്ട് അഞ്ച് മണി. അപേക്ഷ അയക്കേണ്ട വിലാസം : ഐ സി ഡി എസ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, കൊടുവള്ളി - 673572, Phone :0495 22111525

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain