പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷിക്കാം.
കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ കൊടുവായൂര്‍, പുതുനഗരം, പെരുവെമ്പ്, പട്ടഞ്ചേരി, വടവന്നൂര്‍, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം. ഈ പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ളവർക്ക്അപേക്ഷിക്കാം.
വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് പാസാകാത്തവര്‍ക്കും എഴുത്തും വായനയും അറിയുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനുവദിക്കും.
വടവന്നൂര്‍ പഞ്ചായത്തിലെ അപേക്ഷകള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ആഗസ്റ്റ് 10 ന് രാവിലെ 10 മുതല്‍ 25 ന് വൈകിട്ട് അഞ്ച് വരെയും മറ്റ് പഞ്ചായത്തിലെ അപേക്ഷകള്‍ ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ച് വരെയും നല്‍കാം. അപേക്ഷയുടെ മാതൃക കൊല്ലങ്കോട് ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം.
അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, പുതുനഗരം പി.ഒ എന്ന വിലാസത്തില്‍ നല്‍കണമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923254647 ( വനിതകള്‍ക്ക്മാത്രം അവസരം)
✅ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പി.ജി.ടി ഹിന്ദി തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 14 ന് പത്തിന് വിദ്യാലയ ഓഫീസില്‍ നടത്തും. യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ഫോട്ടോ കോപ്പികളും ഇന്റര്‍വ്യൂ സമയത്തു ഹാജരാക്കണം.യോഗ്യത - എം എ ബിഎഡ്, ശമ്പളം പ്രതിമാസം- 35750. പ്രായം 50 വയസിനു താഴെ.
✅ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം
ക്ഷേത്രകലാ അക്കാദമിയില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു, അക്കൗണ്ടിങ്ങിലും കമ്പ്യൂട്ടറിലുമുള്ള പരിചയം എന്നിവയാണ് യോഗ്യത. മലയാളം ഡി ടി പി അഭികാമ്യം. വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 21നകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂര്‍ 670303 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
ഫോണ്‍: 0497 2986030.