കുടുംബശ്രീയിലും,ടൂറിസം വകുപ്പിന് കീഴിൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ

കുടുംബശ്രീയിലും,ടൂറിസം വകുപ്പിന് കീഴിൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ


🔺അക്കൗണ്ടന്റ് നിയമനം.

കുടുംബശ്രീ മിഷന്‍ മുഖാന്തിരം വണ്ടൂര്‍ ബ്ലോക്കില്‍ നടപ്പിലാക്കുന്ന മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായുള്ള എം.ഇ.ആര്‍.സി സെന്ററിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. വണ്ടൂര്‍ ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍ , ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

 അപേക്ഷകര്‍ക്ക് എം.കോമും , ടാലി യോഗ്യതയും ഉണ്ടായിരിക്കണം. വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ആഗസ്റ്റ് 18 ന് വൈകിട്ട് അഞ്ചിന് മുമ്പായി അതാത് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ നല്‍കണം.

🔺എജുക്കേറ്റർ ഒഴിവ്

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള എജുക്കേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26 വൈകീട്ട് അഞ്ചു മണി. വിശദവിവരങ്ങൾക്ക്: 8281098dat

🔺കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ടൂറിസം മാർക്കറ്റിംഗ് /ഹോട്ടൽ -ഹോസ്പിറ്റാലിറ്റി വിഷയങ്ങളിൽ കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകളുണ്ട്.

ടൂറിസം മാർക്കറ്റിംഗിൽ തിരുവനന്തപുരത്തും തലശ്ശേരിയിലും ഓരോ ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം)/എം.ടി.ടി.എം യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹോട്ടൽ-ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ തിരുവനന്തപുരം, എറണാകുളം/മലയാറ്റൂർ, തലശ്ശേരി എന്നിവിടങ്ങളിൽ ഓരോ ഒഴിവുണ്ട്.

യോഗ്യത 60 ശതമാനം മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ് ബിരുദം, (NCHMCT) /യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 01.01.2023ന് 50 കഴിയാൻ പാടില്ല. പ്രതിമാസ വേതനം 24,00 രൂപ. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഓഗസ്റ്റ് 18നു മുമ്പായി അയക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org / 0471 2327707/23

🔺വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി അസി. പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 18ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

രണ്ട് ഒഴിവുകളാണുള്ളത്. എൻഡോക്രൈനോളജിയിൽ ഡി.എം, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവ വേണം. 70,000 രൂപയാണ് പ്രതിമാസ വേതനം. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിലാണ് ഇന്റർവ്യൂ.

വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം, ജനനതീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം അഭിമുഖത്തിനെത്തണം.
ജൂനിയർ റിസർച്ച് ഫെല്ലോ

സി.ഇ.ടിയും നേത്ര സെമി പ്രൈ.ലിമിറ്റഡും സംയുക്തമായി നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ചിപ്പ് ടു സ്റ്റാർട്ട് അപ്പ് പ്രോജെക്ടിലുള്ള ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 30നകം ലഭിക്കണം.  
വിശദ വിവരങ്ങൾക്ക്: www.cet.ac.in.

🔺ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ ഒഴിവ്

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മിഷന്‍ ശക്തിയുമായി ബന്ധപ്പെട്ട് ജില്ലാ വനിതാ ശിശുവികസന ഓഫീസിനു കീഴില്‍ രൂപീകരിക്കുന്ന ഹബ് ഫോര്‍ എംപവ്വര്‍മെന്റ് ഓഫ് വുമണിലെ ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആകെ 2 ഒഴിവുകള്‍. ശമ്പളം പ്രതിമാസം 27500 രൂപ, പ്രായം 18 നും 40 നും മദ്ധ്യേ.

സോഷ്യല്‍ വര്‍ക്ക്/ മറ്റു സാമൂഹ്യ വിഷയങ്ങളിലുള്ള ബിരുദം ( പോസ്റ്റ് ഗ്രാജുവേറ്റിന് പരിഗണന നല്‍കും) യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ / സര്‍ക്കാര്‍ ഇതര സ്ഥാപനത്തില്‍, ലിംഗാധിഷ്ഠിതമേഖലകളിലുള്ള 3 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ആഗസ്റ്റ് 19 വൈകുന്നേരം 5 മണി. വിലാസം ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ് ഇടുക്കി, പൈനാവ് പി ഒ, ഇടുക്കി പിന്‍ 685603, ഫോണ്‍-04862 299475

🔺മേട്രണ്‍ നിയമനം
                         
ഇടുക്കി എന്‍ജിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ മേട്രണ്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ആഗസ്റ്റ് 22 ന് അഭിമുഖം നടക്കും . എസ്.എസ്.എല്‍.സി യും അക്കൗണ്ടിങ്ങില്‍ മുന്‍പരിചയവുമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 22 ചൊവ്വാഴ്ച്ച രാവിലെ 10 ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.

🔺സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ നിയമനം

മഹിള സമഖ്യ സൊസൈറ്റിയുടെ തൊടുപുഴ കുമാരമംഗലത്തെ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലെ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മാസത്തില്‍ കുറഞ്ഞത് 8 ദിവസം എന്ന രീതിയില്‍ പാര്‍ട്ട് ടൈം ജീവനക്കാരെ നിയമിക്കുന്നു. 

എം.എസ്.സി/ എം.എ സൈക്കോളജി വിദ്യാഭ്യാസ യോഗ്യതയുളള സ്ത്രീകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ക്ക് കുറഞ്ഞത് 25 വയസ്സ് പൂര്‍ത്തിയാകണം, 30-45 പ്രായപരിധിയിലുളളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 23 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍,കേരള മഹിള സമഖ്യ സൊസൈറ്റി,റ്റി.സി. 201652, കല്പന കുഞ്ചാലുംമീട്, കരമന പി.ഒ തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712348666.

🔺കൂടിക്കാഴ്ച 16 ന്

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ ഫാര്‍മസി അല്ലെങ്കില്‍ ഡിഫാം/ബിഫാം (കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം). പ്രായപരിധി 40 വയസ്. അഭിമുഖം : ആഗസ്റ്റ് 16 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍. അന്നേ ദിവസം എഴുത്തു പരീക്ഷയും ഉണ്ടായിരിക്കും. ഫോണ്‍ : 0468 2222364.

🔺ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. 

ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 

യോഗ്യത: എം.എസ്.സി മാത്തമാറ്റിക്സ് 55 ശതമാനം മാർക്ക്, NET / Phd. കൈമനം വനിതാ പോളിടെക്നിക് കോളജിന്റെ അധികാര പരിധിയിൽ വരുന്നതും ബാലരാമപുരം തേമ്പാമുട്ടത്തു പ്രവർത്തിക്കുന്നതുമായ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും, സെറ്റും യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 22ന് രാവിലെ 10 മണിക്ക് പോളി പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain