ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫിറ്റ്നസ് സെന്റർ ട്രെയിനർ തസ്തികയിൽ ഒഴിവുണ്ട്.

ഫിറ്റ്നസ്സ് സെന്റർ ട്രെയിനർ ഒഴിവ്


ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫിറ്റ്നസ് സെന്റർ ട്രെയിനർ തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

യോഗ്യത വിവരങ്ങൾ
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള ഫിറ്റ്നസ് ട്രെയിനിങ് സർട്ടിഫിക്കറ്റ്, ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഡിപ്ലോമ ഇൻ ഫിറ്റ്നസ് ട്രെയിനിങ് കോഴ്സ് എന്നിവയാണ് യോഗ്യത.

പ്രായം: 2023 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ (ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസിളവ് അനുവദനീയം).

ശമ്പളം - 18,000.

നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ആഗസ്റ്റ് 23 നകം നേരിട്ടെത്തി രജിസ്റ്റർ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ജില്ലാ : പാലക്കാട്‌ 

🔺ട്രസ്റ്റി നിയമനം: അപേക്ഷ 25 വരെ

ആലത്തൂര്‍ താലൂക്കിലെ കുനിശ്ശേരി ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം. ആഗസ്റ്റ് 25 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍നിന്നും www.malabardevaswom.kerala.gov.in ലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777.

🔺ഫാർമസിസ്റ്റ് നിയമനം

പുളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഫാർമസി ഡിപ്ലോമ യോഗ്യതയുള്ള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ലഭിച്ചിട്ടുള്ള ഫാർമസിസ്റ്റുമാർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 23ന് രാവിലെ 10.30ന് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. പ്രവൃത്തി പരിചയമുള്ളവർക്കും പുളിക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്കും മുൻഗണന ലഭിക്കും. ഫോൺ: 0483 2790900.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain