വിക്രം സാരാഭായ് സ്പേസ് സെന്റർ തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെന്റർ തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
🔺ഫയർമാൻ- A

ഒഴിവ്: 3
യോഗ്യത: 1. പത്താം ക്ലാസ്/ SSC.

2. ഫിസിക്കൽ ഫിറ്റ്നസ് & ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കണം പ്രായപരിധി.OBC: 28 വയസ്സ്, SC: 30 വയസ്സ്, EWS: 25 വയസ്സ് ശമ്പളം: 31,400 രൂപ.

🔺കുക്ക്

ഒഴിവ്: 1
യോഗ്യത
1. പത്താം ക്ലാസ്/ SSC 2. 5 വർഷത്തെ പരിചയം പ്രായപരിധി: 38 വയസ്സ് ശമ്പളം: 31,400 രൂപ.
ഉയരം: 155 cms.
പുരുഷൻ SC/ST: 160 cms മറ്റുള്ളവർ: 165 cm.

അപേക്ഷ ഫീസ്: 500 രൂപ
( വനിത/ SC/ ST/ ESM/ PWBD വിഭാഗങ്ങൾക്ക് മുഴുവൻ ഫീസും മറ്റുള്ളവർക്ക് 400 രൂപയും തിരികെ നൽകും)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 14ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


🔺കണ്ണപുരം ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.
വുമൺ സ്റ്റഡീസ്, ജന്റർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ രേഖകളും സഹിതം ആഗസ്റ്റ് 12ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

🔺ജില്ലാ സർക്കാർ ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റ് (മെയിൽ) തസ്തികയിൽ താത്ക്കാലിക ഒഴിവിലേക്കുള്ള വോക്ക്-ഇൻ- ഇന്റർവ്യൂ ആഗസ്റ്റ് 17ന് രാവിലെ 11 ന് ആശ്രാമം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തും.സർക്കാർ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്സ് പാസായ 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിനകം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain