വൃദ്ധമന്ദിരത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

വൃദ്ധമന്ദിരത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

🔺വൃദ്ധമന്ദിരത്തിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ നിയമനം നടത്തുന്നു.

ജില്ലയിൽ തവനൂരിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരത്തിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ (എം.ടി.സി.പി) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യരായ ഉദ്യോഗാർഥികൾ ആഗസ്റ്റ് 23ന് രാവിലെ 11ന് തവനൂർ വൃദ്ധമന്ദിരം ഓഫീസിൽ നേരിട്ടു ഹാജരാവണം.

യോഗ്യത : ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ് പാസ് ആയിരിക്കണം.പ്രായം : 50 വയസ് കവിയരുത്.മറ്റു യോഗ്യതകൾ ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ, ജോലിയിൽ മുൻപരിചയമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്.
ഫോൺ: 0494 2698822.

🔺ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ ഒഴിവ്

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മിഷന്‍ ശക്തിയുമായി ബന്ധപ്പെട്ട് ജില്ലാ വനിതാ ശിശുവികസന ഓഫീസിനു കീഴില്‍ രൂപീകരിക്കുന്ന ഹബ് ഫോര്‍ എംപവ്വര്‍മെന്റ് ഓഫ് വുമണിലെ ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആകെ 2 ഒഴിവുകള്‍.
ശമ്പളം പ്രതിമാസം 27500 രൂപ,
പ്രായം 18 നും 40 നും മദ്ധ്യേ
സോഷ്യല്‍ വര്‍ക്ക്/ മറ്റു സാമൂഹ്യ വിഷയങ്ങളിലുള്ള ബിരുദം ( പോസ്റ്റ് ഗ്രാജുവേറ്റിന് പരിഗണന നല്‍കും) യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍ / സര്‍ക്കാര്‍ ഇതര സ്ഥാപനത്തില്‍, ലിംഗാധിഷ്ഠിതമേഖലകളിലുള്ള 3 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന.                  
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ആഗസ്റ്റ് 19 വൈകുന്നേരം 5 മണി. വിലാസം ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ് ഇടുക്കി, പൈനാവ് പി ഒ, ഇടുക്കി പിന്‍ 685603, ഫോണ്‍-04862 299475

🔺സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ നിയമനം
 
മഹിള സമഖ്യ സൊസൈറ്റിയുടെ തൊടുപുഴ കുമാരമംഗലത്തെ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലെ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മാസത്തില്‍ കുറഞ്ഞത് 8 ദിവസം എന്ന രീതിയില്‍ പാര്‍ട്ട് ടൈം ജീവനക്കാരെ നിയമിക്കുന്നു. എം.എസ്.സി/ എം.എ സൈക്കോളജി വിദ്യാഭ്യാസ യോഗ്യതയുളള സ്ത്രീകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.

 അപേക്ഷകര്‍ക്ക് കുറഞ്ഞത് 25 വയസ്സ് പൂര്‍ത്തിയാകണം, 30-45 പ്രായപരിധിയിലുളളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 23 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍,കേരള മഹിള സമഖ്യ സൊസൈറ്റി,റ്റി.സി. 201652, കല്പന കുഞ്ചാലുംമീട്, കരമന പി.ഒ തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712348666.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain